Flash News

മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്

June 29, 2018 , ഷോളി കുമ്പിളുവേലി

getPhoto (1)ന്യൂയോര്‍ക്ക് : മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എ.യുമായ മോന്‍സ് ജോസഫിനും, റാന്നിയുടെ ജനപ്രതിനിധി രാജു എബ്രഹാം എം.എല്‍.എ.ക്കും, ഫോമ ട്രഷററായി വിജയിച്ച ഷിനു ജോസഫിനും ഫോമാ എംപയര്‍ റീജന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ചെസ്റ്ററിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ ജൂലൈ നാലാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30ന് യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റൊറന്റില്‍ വച്ച് സ്വീകരണം നല്‍കുന്നു. തദവസരത്തില്‍ ഫോമാ എംപയര്‍ റീജന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോപിനാഥ കുറുപ്പ്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ അനുമോദിക്കുകയും ചെയ്യും.

റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ സംസാരിക്കും. ഏവര്‍ക്കും യോഗത്തിലേക്ക് സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രദീപ് നായര്‍: 203 260 1356

Gopinath Kurup


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top