Flash News

മൂടുതാങ്ങികളെ വിട! (സാംസ്ക്കാരിക സംഘടനക്കൊരു തുറന്ന കത്ത്): ജോണ്‍ ഇളമത

June 29, 2018

moodu thangi banner1ആന അലറുന്നു. പ്രസവവേദനയോ, മരണവേദനയോ! സാഹിത്യ സമ്മേളനം നടക്കാന്‍ പേകുന്നു പൊടിപൊടിച്ച്. ഇലക്ഷനും, ഇലക്ഷന്‍ പ്രചരണവുമാണ് മുഖ്യധാരയില്‍. എപ്പോഴെങ്കിലും അര മണിക്കൂര്‍ സാഹിത്യ ചര്‍ച്ച നടന്നെങ്കിലായി. ഭാരവാഹികളോടി നടക്കുന്നു വയറിളക്കവുമായി. എന്താണല്ലേ? സംസ്ക്കാരിക സംഘടനകളില്‍ നിന്ന് സംസ്ക്കാരം ചോര്‍ന്ന് കേരള രാഷ്ട്രീയത്തേക്കാളുപരി അധഃപ്പതിച്ചിരിക്കുന്നു.

മൂടുതാങ്ങികളനേകം. അവര്‍ കാലുനക്കലും കാക്കപിടുത്തവുമായി എവിടയും. ഏതെങ്കിലും തരത്തില്‍ ഒന്ന് ശോഭിക്കണം. മറ്റു തട്ടകമൊന്നുമില്ല. അതിന് സര്‍ഗ്ഗാത്മകമായ കഴിവ്‌ വേണം. നിരക്ഷരകുക്ഷുകള്‍ അക്ഷരത്തെ വ്യഭിചരിക്കുന്നു. എന്താണല്ലേ!

നാട്ടിലെ കുറേ യുവ എഴുത്തുകാര്‍ക്കും, ഇവിടെ ഒരിക്കലും കേട്ടിട്ടില്ലാത്ത കുറേ എഴുത്തുകാര്‍ക്കുമായി അവാര്‍ഡുകള്‍ വീതം വെച്ചുകൊടത്തിരിക്കുന്നു. ഇനി സാഹിത്യ വിജ്ഞാനം വേറെ കേള്‍ക്കാം. നാട്ടിലെ പ്രമുഖരെപ്പറ്റിയുള്ള ആത്മവിലാപം! ഇതാര്‍ക്കു കേള്‍ക്കണം? അമേരിക്കയിലെ എഴുത്തുകളും, അമേരിക്കയിലെ സാംസ്ക്കാരിക ചര്‍ച്ചകള്‍ക്കും പ്രധാന്യം കൊടുക്കാത്ത നിങ്ങളുടെ യാത്ര എങ്ങോട്ട്? ആനകളുടെ മരണം ആസന്ന ഭാവിയില്‍ തന്നെ.

പണ്ടിവിടെ ഒറ്റ സംഘടനയേ ഒണ്ടായിരുന്നുള്ളൂ. അന്ന് നടത്തിയവര്‍ നിസ്വാര്‍ത്ഥരായിരുന്നു. കര്‍മ്മോന്മുഖരായിരുന്നു. അന്ന് ശക്തി ഉണ്ടായിരുന്നു. അവര്‍ ഇന്ന് അണിയറയ്ക്കു പിന്നില്‍ നിസ്സഹായരാണ്. ഈ യാത്ര തുടരട്ടെ! ശ്രീ…….. എനിക്കെന്നും ആരാധ്യന്‍, സംഘടനയിലെ സീനിയര്‍ അംഗം! അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന വരാനിരിക്കുന്ന സമ്മേളനത്തിന്, മാമാങ്കത്തിന് എല്ലാ അഭിവാദ്യങ്ങളും!!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top