Flash News

മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും

June 30, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG-20180630-WA0040മലപ്പുറം : “മുപ്പതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?” എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അണി നിരത്തി ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി ഞായറാഴ്ച രാവിലെ 10 ന് തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് നടത്തും.

ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, ട്രഷറര്‍ ശാക്കിര്‍ ചങ്ങരംകുളം, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് അഷ്റഫ് കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറി രജിത മഞ്ചേരി, സെക്രട്ടറി സാബിഖ് വെട്ടം എന്നിവര്‍ സംസാരിക്കും.

IMG-20180630-WA0000

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top