Flash News

യു.എസ്. സുപ്രിം കോടതി ജഡ്ജിയെ ജൂലൈ 9-ന് പ്രഖാപിക്കുമെന്ന് ട്രം‌പ്

July 1, 2018

prestrump_hdvവാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീം കോടതി ജസ്റ്റിസിനെ ജൂലൈ ഒമ്പതിന് പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്റോണി കെന്നഡിയാണ് നിലവില്‍ സുപ്രീംകോടതി ജസ്റ്റിസ്. 30 വര്‍ഷത്തെ വിശിഷ്ട സേവനത്തിനൊടുവില്‍ ജൂലൈ 30ന് വിരമിക്കുമെന്ന് കെന്നഡി പ്രഖ്യാപനം നടത്തിയിരുന്നു. 1988ല്‍ റിപ്പബ്ലിന്‍ പ്രസിഡന്റ് റൊണാള്‍ഡ് റെഗാനാണ് ഇദ്ദേഹത്തെ നിയമിച്ചത്.

നിലവില്‍ രണ്ട് വനിതകളടക്കം അഞ്ചു പേരടങ്ങുന്നതാണ് പാനലിനെയാണ് ട്രംപ് അവസാനഘട്ട തിരഞ്ഞെടുപ്പിനായി കണ്ടെത്തിയിരിക്കുന്നത് ഇതില്‍ നിന്ന് ഒരാളെ പ്രഖ്യാപിക്കുമെന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരിക്കുന്നത്. അടുത്ത ജസ്റ്റിസായി പരിഗണിക്കാന്‍ സാധ്യതയുള്ള 25 ജഡ്ജിമാരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ അമുല്‍ താപറും ഉള്ളതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ട്രംപിന്റെ അഞ്ചംഗ പട്ടികയില്‍ ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് വ്യക്തമായിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top