Flash News

ഇവിടെ ദിലീപ് വിവാദം കൊഴുക്കുന്നു; മോഹന്‍‌ലാലിനെ പ്രകോപിപ്പിക്കുന്നു; അമേരിക്കയില്‍ അവര്‍ ‘അവള്‍ക്കൊപ്പം’ ചേര്‍ന്ന് അടിച്ചുപൊളിക്കുന്നു

July 1, 2018

nadiനടിയെ ആക്രമിച്ച കേസില്‍ പെട്ട ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത സംഭവം വലിയ വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. ആ സംഭവത്തില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ സംഘടനയില്‍ നിന്നും രാജിവെക്കുകയും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിന്നെയും നടിമാര്‍ രാജിവെക്കുകയും ചെയ്തു. ഇവരുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ നടിമാര്‍ക്ക് പിന്തുണയുമായി നൂറോളം സിനിമാ പ്രവര്‍ത്തകരാണ് രംഗത്തെത്തിയിട്ടുള്ളത്.

ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പം റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവച്ചു പുറത്ത് പോയപ്പോള്‍ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവര്‍ അമ്മയില്‍ നിന്നുകൊണ്ടു തന്നെ ഒരു തുറന്ന ചര്‍ച്ചയ്ക്കുള്ള അവസരം ചോദിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ നേരിട്ടത് ‘അമ്മ’ പ്രസിഡന്റ് മോഹന്‍‌ലാലാണ്.

image (3)ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ വിവാദങ്ങളില്‍ നിന്ന് താല്‍കാലികമായി ഇടവേളയെടുത്ത് അമേരിക്കന്‍ യാത്രയിലാണ് റിമയും പാര്‍വതിയും ഗീതുവും മഞ്ജുവും. വിവിധ സ്ഥലങ്ങളിലെ ഷോകള്‍ക്ക് വേണ്ടിയാണ് ഇവരുടെ യാത്ര. ഇവര്‍ക്കെല്ലാവര്‍ക്കുമൊപ്പം പൂര്‍ണിമ ഇന്ദ്രജിത്തുമുണ്ട്. അമേരിക്കയില്‍ അടിച്ചുപൊളിക്കുകയാണ് ഇവരെല്ലാവരും.

ദിലീപിനെ തിരിച്ചെടുത്ത വിവാദത്തില്‍ മഞ്ജു പ്രതികരിക്കാത്തതില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പുതിയ സിനിമകള്‍ റിലീസാകാനുള്ളത് കൊണ്ട് അമ്മയില്‍ നിന്ന് നടി രാജിവെക്കില്ലെന്നാണ് നടിക്കെതിരായ ആരോപണം. പാര്‍വതിയുടെയും സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്.

DgyAY7-VMAAImdm DgyAZWAUYAEmoS- image (1) image (2) image (4) image (5) image

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top