Flash News

നായ്ക്കളേ…. നീതിയോ ന്യായമോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്ന് ലളിതമാണ്; ഇന്നസെന്റ്, ഇടവേള ബാബു, മുകേഷ്, മോഹന്‍ലാല്‍, ഗണേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രശസ്ത എഴുത്തുകാരി ഇന്ദു മേനോന്‍

July 1, 2018

AMMAനടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മയില്‍ നിന്ന് പുറത്താക്കിയ ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ചില നടിമാര്‍ രാജിവെക്കുകയും അവരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയെങ്കിലും സിനിമയിലുള്ളവര്‍ തന്നെ ഇവരെ വിമര്‍ശിച്ചിക്കുകയും ദിലീപിനെ പിന്തുണയക്കുകയും ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ചവരെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. കടുത്ത ഭാഷയിലാണ് നടി അമ്മ സംഘടനയെ വിമര്‍ശിച്ചിരിക്കുന്നത്.

ഇന്ദു മേനോന്റെ കുറിപ്പ് ഇങ്ങനെ:

സ്ത്രീയുടെ ലൈംഗികമൂലധനത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയുക്തപ്പെടുത്തി സമൂഹങ്ങളില്‍ പല സംഗതികളും സുഗമമായി നടന്നു പോയതായി ചരിത്രം പറയുന്നുണ്ട്. വിപണി, നാട്ടുരാജ്യങ്ങളുടെ അധീശത്വം,സ്വത്ത്, അധികാരം,സാമൂഹ്യ പദവികള്‍, മറ്റ് രാഷ്ട്രീയ അധികാരങ്ങള്‍, അധീശത്വങ്ങള്‍ എല്ലാം സ്ത്രീയുടെ സെക്ഷ്വല്‍ കാപ്പിറ്റലിനെ ആശ്രയിച്ചിരുന്നു.

സ്ത്രീയെ അവളുടെ ഉടലിനെ പുരുഷന് ഉപയോഗിക്കുവാന്‍ കിട്ടിയാല്‍ മാത്രമേ ഭൂമിയധികാരം കിട്ടുമായിരുന്നുള്ളു, സ്ഥാനപ്പേരുകള്‍ കിട്ടുമായിരുന്നുള്ളു. കേരളത്തിന്റെ നായര്‍ ചരിത്രത്തില്‍ സംബന്ധത്തിന്റെ സാമൂഹിക പ്രാധാന്യം നമ്മളോര്‍ക്കുക.ലെജിറ്റിമൈസ് ചെയ്ത ഇത്തരം സംവിധാനങ്ങള്‍ സിനിമാക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്.സെക്ഷ്വല്‍ കാപ്പിറ്റല്‍ വാങ്ങി അവസരം നല്‍കുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിര്‍ലജ്ജം ‘ കിട്ടുമോ?’ എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠന്‍മാര്‍ക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല ‘കു’ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്.

ഈ ശരീരം തീനികളുടെ പെണ്‍മക്കളാരും സിനിമയില്‍ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂര്‍വ്വമാണ്. പറഞ്ഞ് വന്നത് ഇതാണ്. ലൈംഗിത ആയുധവും അധികാരവുമായ ഒരു സംഘത്തില്‍ ബലപ്രയോഗങ്ങളും ബലാത്സംഗങ്ങളും സ്വാഭാവികമാണ്. ദിലീപ് സേട്ടന്‍ പത്ത് മിനുട്ടല്ലെ ബലാത്സംഗം ചെയ്തുള്ളൂ. ബാക്കി 23 മണിക്കൂര്‍ 50 മിനുട്ടു പുണ്യാത്മാവായിരുന്നില്ലേ എന്ന ന്യായം അവര്‍ക്കിടയിലെ ശരിയായ യുക്തിയാണ്. എനിക്ക് ഞെട്ടലോ അത്ഭുതമോ തോന്നുന്നില്ല. ഇന്ന് ദിലീപ് ചെയ്ത കുറ്റകൃത്യം ക്രൂരത കേസായിപ്പോയത് നടി പരാതിപ്പെട്ടത് കൊണ്ടല്ലേ? ആരുമറിഞ്ഞില്ലെങ്കില്‍ ഇതൊന്നും സിനിമാക്കാര്‍ക്കിടയില്‍ ഒരു തെറ്റേ അല്ലല്ലോ.

നായ്ക്കളെ,നീതിയോ ന്യായമോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ്. ബലാത്സംഗത്തെ ലളിതവത്കരിക്കുക. ബലാത്സംഗം ചെയ്യുന്നത്, സെക്ഷ്വല്‍ കാപ്പിറ്റല്‍ കൊള്ളയടിക്കുന്നത് ശരിയാണെന്നും ന്യായമാണെന്നും ഒരു പൊതുബോധം സൃഷ്ടിക്കുക. ഉപരി, നാളെ വെളിപ്പെട്ടു വരാവുന്ന തങ്ങളുടെ പേരിലെ ബലാത്സംഗ സ്ത്രീപീഢന,ക്രൂരതകളെ ഇന്നേ ന്യായീകരിക്കുക.

നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാല്‍ അമ്മയുടെ സപ്പോര്‍ട്ടോടെ എനിക്കും സമൂഹത്തില്‍ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാര്‍ ഇന്നസെന്റ്, ഇടവേള ബാബു, മുകേഷ്, മോഹന്‍ലാല്‍, ‘ ഗണേഷ് etc ടീമുകള്‍ ബലാത്സംഗ കേസില്‍ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നത്. എനിക്ക് ഞെട്ടലുമില്ല, അത്ഭുതവുമില്ല. സ്ത്രീ ശരീരത്തിന്റെ ക്രയവിക്രയത്തിലൂടെ രൂപപ്പെട്ട വിപണിയിലെ ഹെജിമണി,നീതികള്‍,യുക്തികള്‍, ശരികള്‍ ഇതൊക്കെ അവരുടെ ആണഹന്തയുടെ ധാര്‍ഷ്ട്യത്തിന്റെ ബാക്കിയായിരിക്കും.

ദിലീപ് വിവാദത്തില്‍ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് കാണുന്നില്ല: കെ. സുരേന്ദ്രന്‍

manjനടന്‍ ദിലീപിനെ എ.എം.എം.എയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ മോഹന്‍ലാലിനെ മാത്രം ആക്രമിക്കുന്നത് തികച്ചും രാഷ്ട്രീയപരമാണെന്ന് കെ. സുരേന്ദ്രന്‍. മമ്മൂട്ടിയും ഗണേഷ് കുമാറും മുകേഷും സിദ്ദിഖും എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനത്തില്‍ മോഹന്‍ലാല്‍ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ദിലീപ് വിവാദത്തില്‍ മഞ്ജുവാര്യരുടെ നിലപാട് ദുരൂഹമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു

സുരേന്ദ്രന്റെ കുറിപ്പ്:

മോഹന്‍ലാല്‍ ഉള്‍പ്പെടെ ഒരു സിനിമാതാരത്തോടും ആരാധനയില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെതിരെ നടക്കുന്ന അതിരുകവിഞ്ഞ ആക്രമണവും കോലം കത്തിക്കലുമെല്ലാം സ്ത്രീപക്ഷനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയോ ഇരയോടൊപ്പം നില്‍ക്കാനോ ഒന്നുമല്ല. നടക്കുന്നത് കൃത്യമായ ദുരുദ്ദേശത്തോടെയുള്ള ഒറ്റതിരിഞ്ഞുള്ള ആക്രമണമാണ്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുന്നതിന് മോഹന്‍ലാല്‍ മാത്രമാണോ ഉത്തരവാദി. മമ്മൂട്ടി തീരുമാനത്തെ എതിര്‍ത്തിരുന്നുവോ? എന്തേ പ്രതിഷേധക്കാര്‍ മമ്മൂട്ടിയെ വെറുതെ വിടുന്നു? മൂകേഷും ഗണേഷ് കുമാറും എങ്ങനെ ഹരിശ്ചന്ദ്രന്‍മാരായി? സിദ്ദിഖും ജഗദീഷും എന്തുകൊണ്ട് ആക്രമിക്കപ്പെടുന്നില്ല? അതൊക്കെ വിടാം നടിയെ ആക്രമിച്ച കേസ്സിന്റെ ഏറ്റവും വലിയ സാമൂഹ്യഗുണഭോക്താവായി മാറിയ മഞ്ജുവാര്യരുടെ ദുരൂഹമായ മലക്കം മറിച്ചില്‍ എന്തുകൊണ്ട് സദാചാരവിജൃംഭിത പ്രതിഷേധക്കാര്‍ കാണുന്നില്ല? ആരാണ് നവമാധ്യമങ്ങളിലും തെരുവിലും ഈ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് സൂക്ഷ്മമായി വിലയിരുത്തിയാല്‍ വസ്തുത ബോധ്യപ്പെടും. ഇതിന്റെ പിന്നില്‍ വെറും രാഷ്ട്രീയം മാത്രമല്ലെന്ന് ബോധ്യപ്പെടാന്‍ പാഴൂര്‍ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല. മോഹന്‍ലാലിനെ ഒളിഞ്ഞും തെളിഞ്ഞും ഈ ശക്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രതിഷേധം അതിരുവിട്ടാല്‍ മറിച്ചും പ്രതികരണങ്ങളുണ്ടാവും.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top