Flash News

സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2020 ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ഥി

July 1, 2018 , പന്തളം ബിജു തോമസ്

stanleyന്യൂയോര്‍ക്ക്: പക്വമായ സമീപനങ്ങളും യുവത്വത്തിന്റെ പ്രസരിപ്പുമായാണ് സ്റ്റാന്‍ലി കളത്തില്‍ ഫോമാ സെക്രെട്ടറി പദത്തിലേക്ക് മത്സരത്തിനിറങ്ങുന്നത്. സംഘടന എന്തായിരിക്കണം, എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാഴ്ചപ്പാടുകളാണ് സ്റ്റാന്‍ലിയെ ശ്രദ്ധേയനാക്കുന്നത്.

നാനാഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണ തന്നെ ഊര്‍ജസ്വലനാക്കുന്നതായി ഫോമയുടെ ജോയിന്റ് സെക്രട്ടറി കൂടിയായിരുന്ന സ്റ്റാന്‍ലി പറഞ്ഞു. ഫോമയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകനായിരുന്നെങ്കിലും സ്ഥാനങ്ങള്‍ക്ക് പിറകെ പോകാനൊന്നും ഒരിക്കലും തയാറായിട്ടില്ല. സംഘടനയുടെ നന്മ മാത്രമേ ലക്ഷ്യമാക്കിയിട്ടുള്ളൂ. അതു തുടരുകയും ചെയ്യും.

വലിയ പ്രതീക്ഷകളോടെയാണ് ഫോമ രൂപംകൊണ്ടത്. ചിലപ്പോഴൊക്കെ ആ പ്രഭയ്ക്ക് മങ്ങലേറ്റപോലെ തോന്നിയിട്ടുണ്ടെങ്കിലും സംഘടനയ്ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല. അതിനു പങ്കാളിയാവുകയാണ് തന്റെ ലക്ഷ്യം.

സംഘടനയ്ക്ക് പിന്നില്‍ ശക്തമായി നില്‍ക്കാന്‍ തുടക്കംമുതലേ ഉണ്ടായിരുന്നു. ന്യൂ യോര്‍ക്ക് മെട്രോ റീജിയന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്തി.

ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി ചെയ്യുക എന്നതാണ് തന്റെ രീതി. നേട്ടങ്ങളോ പബ്ലിസിറ്റിയോ അല്ല ലക്ഷ്യം. നാട്ടിലും ഇവിടെയുമുള്ള ട്രാക്ക് റിക്കാര്‍ഡ് നോക്കിയാല്‍ അതു വ്യക്തമാകും.

സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് നേതൃത്വത്തില്‍ വരേണ്ട­ത്. താഴെതട്ടില്‍ പ്രവര്‍ത്തിച്ച് നേതൃത്വത്തിലേക്ക് വരണം. പെട്ടെന്നൊരുള്‍ നേതൃത്വത്തിലേക്ക് വരുന്നതിനോട് യോജിപ്പില്ല. പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ പക്ഷം. സംഘ­ടനയിലെ നല്ലൊരു പങ്കുമായും മികച്ച ബന്ധം പുലര്‍ത്തുന്നതിനാല്‍ വിജയത്തെപ്പറ്റി സംശയമൊന്നുമില്ല.

തിരുവല്ല സ്വദേശിയായ സ്റ്റാന്‍ലി ബാലജനസഖ്യത്തില്‍ കൂടി­യാണ് നേതൃരംഗത്തുവന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സ്റ്റാന്‍ലി കളത്തില്‍ ഫോമാ 2020 ജനറല്‍ സെക്രെട്ടറി സ്ഥാനാര്‍ഥി”

  1. സുമോദ് പരവൂര്‍ says:

    ഇതെന്താ….. കണ്‍‌വന്‍ഷന്‍ കഴിഞ്ഞ് 2018-20 ഭാരവാഹികളെ തിരഞ്ഞെടുത്തതല്ലേ ഉള്ളൂ…അവരാണെങ്കില്‍ പണി തുടങ്ങിയിട്ടുമില്ല. അപ്പോഴേക്കും 2020-ലേക്ക് മത്സരത്തിനിറങ്ങിയോ? ശിവ…ശിവ…ഇതെന്താ ഈ കേക്കണേ…. ഫൊമാക്കാര്‍ക്ക് വെളിവില്യാതായോ ഈശ്വരാ…. സ്റ്റാന്‍‌ലിക്ക് എന്താ പണി? അതായത് വാട്ട് ഡു യു ഡു ഫോര്‍ ലിവിംഗ്? അല്ല ചുമ്മാ ചോദിച്ചെന്നേ ഉള്ളൂ…. ഇങ്ങനെ ഫോമായിലേക്ക് നോക്കി വെള്ളമൊലിപ്പിച്ചു നടക്കാതെ ആ ചുറ്റുപാടുമൊക്കെ ഒന്ന് അടിച്ചു തൂത്ത് വൃത്തിയാക്കിയാല്‍ താങ്കള്‍ താമസിക്കുന്ന ചുറ്റുപാടിലുള്ളവര്‍ താങ്കളെ ആദരിക്കും… ഈ ഫോമാ ഫോക്കാന എന്നൊക്കെ പറഞ്ഞ് വെറുതെ നാറ്റിക്കണോ സ്റ്റാന്‍ലീ……

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top