Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു

July 2, 2018

neerav-2ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ അപേക്ഷ പ്രകാരമാണ് ഇന്റര്‍പോള്‍ നോട്ടിസ് പുറപ്പെടുവിച്ചത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നിന്ന് 13,000 കോടി രൂപയിലേറെ വായ്പയെടുത്തു മുങ്ങിയ കേസിലാണ് നോട്ടിസ്.

ഇതു പ്രകാരം ഇന്റര്‍പോളിലെ അംഗരാജ്യങ്ങളില്‍ എവിടെയെങ്കിലും നീരവ് മോദിയുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനോടകം സിബിഐ മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു.

നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മോദിയുടെ സഹോദരന്‍ നിഷാല്‍, കമ്പനി ഉദ്യോഗസ്ഥനായ സുഭാഷ് പറബ് എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പില്‍ കേസെടുത്തിരിക്കുന്നത്.

ഇന്റര്‍പോള്‍ മുഖാന്തരം ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് മോദിക്കെതിരെ തിരച്ചില്‍ നോട്ടിസും സിബിഐ അയച്ചിരുന്നു. ഇതുവഴി ഇന്റര്‍പോളിലെ അംഗരാജ്യങ്ങളിലൊന്നില്‍ മോദിയുണ്ടെങ്കില്‍ അറിയാന്‍ സാധിക്കുമായിരുന്നു. അന്ന് യുകെയാണ് മോദിയുടെ വിമാന യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇയാള്‍ എവിടെയാണെന്നു വ്യക്തമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top