Flash News

ദിലീപ് വിഷയത്തില്‍ മഞ്ജു വാര്യരേയും വിമന്‍ ഇന്‍ കളക്റ്റീവ് അംഗങ്ങളേയും പരിഹസിച്ച് അഡ്വ. സംഗീത ലക്ഷ്മണ

July 2, 2018

sangeeദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം മുറുകുമ്പോള്‍ നടനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ കുറ്റപ്പെടുത്തിയും രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകയായ സംഗീത ലക്ഷ്മണ. യുവനടി പറഞ്ഞ പരാതി മുഴുവന്‍ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ് അമ്മയിലെ നടിമാര്‍ പിന്തുണയ്ക്കാത്തതെന്ന് സംഗീത ലക്ഷ്മണ പറഞ്ഞു.

സ്ത്രീത്വം എന്നത് അല്പമെങ്കിലും കൈവശമുണ്ടെങ്കില്‍ കോടതിയെ സ്വാധീനിക്കാനുള്ള ഗിമ്മിക്‌സുമായി പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്കെന്ന് ഇരയെയും കൂട്ടുകാരികളെയും വെല്ലുവിളിച്ചിരിക്കുകയാണ് സംഗീത.

സംഗീത ലക്ഷ്മണയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍:

അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ വിചാരണ തുടങ്ങാനിരിക്കുന്ന കേസാണ് യുവനടി കേസ്. ഇനിയുള്ള തീരുമാനം കോടതിക്ക് വിട്ടുകൊടുക്കുകയാണ് മാധ്യമങ്ങളും പൊതുജനവും ചെയ്യേണ്ടത്. ‘ഇരയ്‌ക്കൊപ്പം’ എന്ന് വിളംബരം ചെയ്ത് കൈകൊട്ടി, ചെണ്ടകൊട്ടി ആളെ വിളിച്ചു കൂട്ടിയ പെണ്‍കൂട്ടങ്ങള് അഥവാ WCC, പിന്നീടിപ്പോ ഇരയുടെ കേസ് നിലനില്‍ക്കില്ല, മൂടി വെച്ചത് പലതും പുറത്തറിയും എന്നൊക്കെ മനസിലാക്കിയിട്ടാണ് പുതിയ ചില കസ്രത്തും കൊണ്ട് ഇറങ്ങിയിരിക്കുന്നത്.

അല്ലെങ്കില്‍ പിന്നെന്താണ് ഈ കാണിച്ചു കൂട്ടുന്നത് അവര്‍? തീ ആളികത്തിക്കാനുള്ള പാഴ്ശ്രമങ്ങളുമായി ഈ സമയത്ത് അവര്‍ ഇറങ്ങി തിരിച്ചത് എന്തിന്? ഇതുവരെ ‘AMMA’ പുറത്താക്കാത്ത ദിലീപിനെ തിരിച്ചെടുത്തിന്റെ പേരില്‍ എന്തിനാണ് പ്രതിഷേധം പറഞ്ഞ് ഈ പെണ്ണുങ്ങള്‍ മുറവിളി കൂട്ടുന്നത്? ഇര പറഞ്ഞതൊന്നും ശരിയല്ല എന്ന് മനസിലായിട്ടാവുമോ മഞ്ജു വാര്യര്‍ നേരത്തെ തന്നെ സ്ഥലം കാലിയാക്കി പോയത്? എവിടെ ബീനാ പോള്‍? എവിടെ അഞ്ജലി മേനോന്‍?

പേരെടുത്ത് പറയാവുന്ന, മേന്മയുള്ള അവരെയൊന്നും കാണാനില്ലല്ലോ? അന്ന് മുഖ്യമന്ത്രിയെ കാണാന്‍ ചമഞ്ഞൊരുങ്ങി പോയ കൂട്ടത്തില്‍ വേറേയുമുണ്ടായിരുന്നല്ലോ മഹതികള്‍? കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി ഒഴിഞ്ഞുമാറി പോയതാണ് പലരും.

ഇരയുടെ മൊഴിയും പിന്നെ ഇപ്പോള്‍ കോടതി മുന്‍പാകെയുള്ള വിഡിയോ ക്ലിപ്പ് ദൃശ്യങ്ങളുടെ ഉള്ളടക്കവും പൊതുജനമദ്ധ്യത്തിലേക്ക് എത്തില്ല എന്നറിയാവുന്നത് കൊണ്ട് മാത്രമാണ് WCC യുടെ പേരും പറഞ്ഞുകൊണ്ടുള്ള ഇരയ്‌ക്കൊപ്പം എന്ന ഒരു പേകൂത്ത് ഈനാട്ടില്‍ ഇങ്ങനെ നടക്കുന്നത്.

‘അമ്മ’യിലെ ബഹുഭൂരിപക്ഷം വരുന്ന മറ്റു നടിമാര്‍ക്കൊന്നും ദിലീപിനോടുള്ള സംഘടനയുടെ സമീപനത്തോട് പരിഭവമില്ലാത്തത് എന്തുകൊണ്ടാണ്? യുവനടിയെ പരസ്യമായി പിന്തുണയ്ക്കാന്‍ മുതിര്‍ന്ന നടിമാര്‍ ആരും തന്നെ ഇറങ്ങിവരാത്തത് എന്തുകൊണ്ടാണ്? യുവനടി പറഞ്ഞ പരാതി മുഴുവന്‍ വിശ്വാസയോഗ്യം അല്ലാത്തത് കൊണ്ടാണ്. അതുകൊണ്ട് മാത്രമാണ്. ചിന്തിക്ക്….. ഞാനീ പറയുന്നത് ശരിയല്ലേ എന്ന് ചിന്തിക്ക്…!!!

സ്ത്രീത്വം എന്നത് അല്പമെങ്കിലും കൈവശമുണ്ടെങ്കില്‍ കോടതിയെ സ്വാധീനിക്കാനുള്ള ഗിമ്മിക്‌സുമായി പേപ്പട്ടികളെ പോലെ കൊരച്ചുകൂട്ടാതെ വിചാരണ നടത്തി കേസ് തെളിയിക്ക്…ഇരയും കൂട്ടുകാരികളും !! കാതടച്ചു വെടിവെക്കുന്നത് നിര്‍ത്ത്….അവളുടെ പരാതിയിന്മേലുള്ള നിയമയുദ്ധത്തിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്ക് WCC!! അതാണ് ചെയ്യേണ്ടത്. എന്നിട്ട് കോടതി മുറിയില്‍ കയറി നില്‍ക്ക്..!!

രഹസ്യവിചാരണയല്ലേ? ഈ ഇരയും കൂട്ടരും പിന്നെന്തിന് ഇങ്ങനെ ഭയക്കുന്നത്? അവര്‍ക്കീ വെപ്രാളവും അങ്കലാപ്പും എന്തിനാണ്? പൊരുതാന്‍ ഇറങ്ങിതിരിച്ചവള്‍ക്ക് ഇപ്പോള്‍ എന്തിനിത്ര ചങ്കിടിപ്പ്? കരുത്ത് പകരാന്‍ നില്‍ക്കുന്ന കൂട്ടുക്കാരികളുടെ കൈകാലുകള്‍ വിറച്ചു പോകുന്നത് എന്തേ? കോടതിയുടെ തീര്‍പ്പ് വരാന്‍ കാത്തുനില്‍ക്കാനുള്ള ചങ്കൂറ്റം കാണിക്ക് ഈ WCC, യുവനടി എന്ന ഇര പറഞ്ഞതൊക്കെയും ശരി എന്നുറപ്പുണ്ടെങ്കില്‍!! കാണട്ടെ ഞങ്ങള്‍ എന്നിട്ടാ ആ പിന്‍ബലം!! ഇര പോലും!! ഇരയ്‌ക്കൊപ്പം പോലും!! ഹ്ഹ്!!

അതെ ഞാന്‍ ദിലീപിനൊപ്പം തന്നെയാണ്. ദിലീപ് എന്ന ഇരയോടൊപ്പം. ഒരു യുവ നടിയെ ബലാത്സംഗം ചെയ്യാന്‍ അതോ നഗ്‌നഫോട്ടോ എടുക്കാനോ എന്നത് പൊലീസിന് തന്നെ വലിയ ഉറപ്പില്ല ക്വട്ടേഷന്‍ കൊടുത്ത ഭീകര, കൊടുംഭീകരക്രിമിനല്‍ ദിലീപ് എന്ന ജനപ്രിയനായകനോടൊപ്പം തന്നെയാണ് ഞാന്‍ . കാരണം പോലീസ് തന്നെ തയ്യാറാക്കി എടുത്ത കേസ് രേഖകള്‍ പലതും കണ്ടതാണ് ഞാന്‍.

ഇരയെ ഭീഷണിപ്പെടുത്തി ഭയപ്പെടുത്തി ഒന്നാം പ്രതി സംഭവസമയത്ത് എടുത്തു എന്ന പൊലീസ് കഥയിലെ വീഡിയോ ക്ലിപ്പിലെ ദൃശ്യങ്ങള്‍ ഇതിനോടകം കണ്ടുകഴിഞ്ഞ അഭിഭാഷകര്‍ പറഞ്ഞു തന്ന വിവരങ്ങള്‍ എനിക്ക് അറിയാവുന്നതാണ്. മുഴുവന്‍ അല്ലെങ്കിലും മുക്കാല്‍ ഭാഗത്തിലധികം കേസ് രേഖകള്‍ ഞാന്‍ വായിച്ചതാണ്. അവയില്‍ ചിലതെങ്കിലും എന്റെ കൈവശം എത്തിയത് മാധ്യമസുഹൃത്തുക്കള്‍ വഴിയാണ്. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കിയിട്ടും മാധ്യമക്കാര്‍ യുവനടിയുടെയും കൂട്ടുകാരികളുടെയും അജണ്ടയ്ക്ക് ചൂട്ട് കത്തിച്ചു പിടിച്ചു കൊടുക്കുന്നത് അവര്‍ക്ക് വേറെ ഉദ്ദേശലക്ഷ്യങ്ങള്‍ ഉള്ളത് കൊണ്ടാണ്.

പലര്‍ക്കും അറിയാത്ത, ഊഹിക്കാന്‍ പോലും കഴിയാത്ത, നാറുന്ന കഥകള്‍ യുവനടി കേസുമായി ബന്ധപ്പെട്ട പലതും എനിക്ക് അറിയാവുന്നതും മനസ്സിലായതും കേസ് രേഖകളില്‍ നിന്നാണ്. കേസ് രേഖകളില്‍ നിന്ന് മാത്രമാണ്. എന്നെ പേടിപ്പിക്കാന്‍ മെനക്കെടണ്ട.!! ഞാന്‍ പേടിക്കില്ല.

‘മറ്റൊരു സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ CBI യെ കൊണ്ട് നേരാം വണ്ണം കേസ് അന്വേഷിപ്പിക്കൂ, ഞാന്‍ നേരിടാം അന്വേഷണം’ എന്ന് 85 ദിവസങ്ങളും 85 രാത്രികളും ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തു വന്നു നിന്ന് നെഞ്ചുവിരിച്ച് തല ഉയര്‍ത്തി പിടിച്ച് നിന്ന് കൊണ്ട് ഒരു ഗൂഢാലോചനബലാത്സംഗ കേസിലെ ഒന്‍പതാം പ്രതിയായ ജനപ്രിയനടന്‍ ദിലീപ് പറയണമെങ്കില്‍ അതിന് ഞാന്‍ എന്ന അഭിഭാഷകയ്ക്ക് ഒരു അര്‍ത്ഥം മാത്രമേ കാണാന്‍ കഴിയുന്നുള്ളു. തന്റെ കൈകള്‍ ശുദ്ധമാണ് എന്ന് അദ്ദേഹത്തിന് അത്രമേല്‍ ഉറപ്പാണ് എന്ന്. അത് കൊണ്ട് തന്നെ മുന്‍പത്തേക്കാള്‍ ദൃഢതയോടെ, വിശ്വാസത്തോടെ ഞാന്‍ ദിലീപിനൊപ്പമാണ്. All ways. Always.

ശ്രീ. ദിലീപ്, ആഗ്രഹമുണ്ട് എനിക്ക്…നിങ്ങളെ പരിചയപ്പെടണം, നേരില്‍ കാണണം, അല്‍പനേരം കൂടെ ഇരിക്കണം എന്നൊക്കെ. കേസ് കഴിയട്ടെ. കോടതിയുടെ വിധി വരുന്ന ദിവസം പുറത്ത് ഞാനുമുണ്ടാവും നിങ്ങളെ സ്വീകരിക്കാന്‍, അനുമോദനം അറിയിക്കാന്‍. അതുകഴിഞ്ഞ് ഒരു ദിവസം ഞാന്‍ വരും ദിലീപ്, ഒരിക്കല്‍ നിങ്ങളെയും കാവ്യയെയും മീനാക്ഷിയെയും കാണാനായി. I love you Dileep. I love you even more now. Also, please know this…My prayers are with you and everyone at home with you. Yes; All ways. Always.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top