Flash News

ലോകകപ്പ് ഫുട്ബാള്‍ 2018; നൂറില്‍ നൂറ് ഗോളടിച്ചു ഏരീസ് പ്ലെക്സ്; ഓഡി ഒന്നിലും പ്രദര്‍ശനം ആരംഭിച്ചു

July 2, 2018

Signature

• 4കെ നിലവാരത്തില്‍ മത്സരങ്ങള്‍ കാണാന്‍ ഫുട്ബോള്‍ ആരാധകരുടെ വന്‍ ഒഴുക്ക് കണക്കിലെടുത്ത് ഓഡി ഒന്നിലും ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കും; സുപ്രധാന കായിക മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെന്ന് ഏരീസ് പ്ലെക്സിന്റെ മാനേജ്‌മെന്റ്
• മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളില്‍ ബുക്ക് മൈ ഷോയിലൂടെ തൊണ്ണൂറ്റിയേഴ് ശതമാനം റേറ്റിംഗ് നേടി ഒന്നാം സ്ഥാനത്താണ് ഏരീസ് പ്ലെക്സ്‌
• ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യമികവുമാണ് ഏരീസിന്റെ സവിശേഷതകള്‍
• പത്തു ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ ഇന്‍ഡിവുഡാണ് ഫുട്ബാള്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈയ്യെടുത്തത്
• സിനിമ പ്രദര്‍ശനത്തിന് തടസ്സം വരാത്ത രീതിയിലാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത്

തിരുവനന്തപുരം (02-07-2018): ആവേശം വാനോളം നിറച്ച് ലോകകപ്പ് ഫുട്ബാള്‍ മുന്നേറുമ്പോള്‍ തലസ്ഥാനനഗരിക്ക് അഭിമാനമായി ഏരീസ് പ്ലെക്സ്. ഫുട്ബോള്‍ മാമാങ്കം മൂന്നാഴ്ച പിന്നിടുമ്പോള്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യത്തെ മള്‍ട്ടിപ്ലെക്സുകളില്‍ ബുക്ക് മൈ ഷോയിലൂടെ തൊണ്ണൂറ്റിയേഴ് ശതമാനം റേറ്റിംഗ് നേടി ഒന്നാം സ്ഥാനത്താണ് ഏരീസ് പ്ലെക്സ്‌. ഫുട്ബോള്‍ പ്രദര്‍ശനം ആരംഭിച്ച ദിവസം മുതല്‍ നിറഞ്ഞ സദസിലാണ് എല്ലാ മത്സരങ്ങളും ഏരീസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫുട്ബോള്‍ ആരാധകരുടെ വന്‍ ഒഴുക്ക് കണക്കിലെടുത്ത് ഓഡി ഒന്നിലും പ്രദര്‍ശനം ആരംഭിച്ചു.

പത്തു ബില്യണ്‍ യുഎസ് ഡോളറിന്റെ പദ്ധതിയായ ഇന്‍ഡിവുഡാണ് ഈ സംരംഭത്തിന് ചുക്കാന്‍ പിടിക്കുന്നത്.

തലസ്ഥാനത്തെ മുന്‍നിര തീയേറ്ററായ ഏരീസ് പ്ലെക്സ് 21-ാം ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങള്‍ എല്ലാം ഡോള്‍ബി അറ്റ്മോസ്, 4കെ ശബ്‌ദ, ദൃശ്യ മികവോടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു തീയേറ്റര്‍ ഫുട്ബോള്‍ മത്സരങ്ങള്‍ ആഗോളനിലവാരത്തില്‍ ലൈവ് ആയി കാണാന്‍ അവസരമൊരുക്കുന്നത്.

പുതിയ പരീക്ഷണം ആരാധകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ട്. ജനങ്ങള്‍ക്ക് അന്താരാഷ്ട്രനിലവാരത്തില്‍ കായിക മത്സരങ്ങള്‍ തീയേറ്ററില്‍ ഇരുന്നു കുടുംബത്തോട് ഒപ്പം ആസ്വദിക്കാനുള്ള പദ്ധതി ഉടന്‍ തയ്യാറാക്കും. തീയേറ്റര്‍ ടൂറിസം പോലെയുള്ള നൂതന വിപണന തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സിഇഓയുമായ സോഹന്‍ റോയ് അഭിപ്രായപ്പെട്ടു.

ബുക്ക് മൈ ഷോ, കൗണ്ടര്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സിനിമ പ്രദര്‍ശനത്തിന് തടസ്സം വരാത്ത രീതിയിലാണ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് ക്രമീകരിച്ചിരിക്കുന്നതെന്ന് ഏരീസ് പ്ലെക്സിന്റെ മാനേജ്‌മെന്റ് വ്യക്തമാക്കി.

Aries Plex_Book My Show


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top