Flash News

സുധാ കര്‍ത്താ ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് മത്സരിക്കുന്നു

July 3, 2018 , ജോര്‍ജ് ഓലിക്കല്‍

Sudha Kartha-12018- 20 കാലയളവിലേക്കുള്ള ഫൊക്കാന നേതൃത്വ തിരഞ്ഞെടുപ്പിലേക്ക് സുധാ കര്‍ത്താ ട്രസ്റ്റി ബോര്‍ഡ് അംഗമായി മത്സരിക്കുന്നു.ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറി, ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി, കഴിഞ്ഞകാല ഫൊക്കാന കണ്‍വന്‍ഷനുകളില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍, തുടങ്ങി സുധാ കര്‍ത്തായുടെ പ്രവര്‍ത്തന ചാരുത തെളിയിക്കപ്പെട്ട മേഖലകള്‍ നിരവധി.

കൂടുതല്‍ അംഗസംഘടനകളെ ഫൊക്കാനയിലേക്ക് ആകര്‍ഷിക്കുക, നോര്‍ത്തമേരിക്കന്‍ പ്രവാസികളുടെ ആവശ്യാനുസൃതമായ ദീര്‍ഘകാല പരിപാടികള്‍ ആവിഷ്കരിക്കുക, വരും തലമുറക്ക് നേതൃത്വത്തിലേയ്ക്ക് കടന്നുവരുവാന്‍ അവസരമൊരുക്കുക, ആകര്‍ഷകമായ പുതിയ പരിപാടികള്‍ക്ക് തുടക്കമിടുക, തുടങ്ങിയ കര്‍ത്തായുടെ മനസ്സില്‍ തുടിക്കുന്ന ആശയങ്ങളാണ്.

കണ്‍വന്‍ഷനുശേഷം നിശ്ചിത സമയത്തിനകം കണക്കുകള്‍ അവതരിപ്പിക്കുക, സംഘടനയുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക, നീതിയുക്തവും, സുതാര്യവും ഫലപ്രദവുമായ പ്രവര്‍ത്തശൈലി വളര്‍ത്തുവാന്‍ സഹായിക്കുക, ഇതെല്ലാം ഫൊക്കാനയുടെ നേതൃത്വവുമായി സഹകരിച്ച് നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നു.

ഫിലാഡല്‍ഫിയായിലെ പമ്പ മലയാളി അസോസിയേഷന്റെ സ്ഥാപകാംഗം, മുന്‍ പ്രസിഡന്റ്, ഇന്‍ഡ്യ കൗണ്‍സിലിന്റെ ചെയര്‍മാന്‍, ഏഷ്യന്‍ ഫെഡറേഷന്റെ ചെയര്‍മാന്‍ തുടങ്ങി വിവിധ നേതൃത്വ ശൃംഖലയുടെ ഭാഗമായി സുധാകര്‍ത്താ പ്രവര്‍ത്തിക്കുന്നു.ജൂലൈ 6ന് ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതിനിധികളുടെയും വോട്ടും അഭ്യര്‍ത്ഥിക്കുകയും ട്രസ്റ്റി ബോര്‍ഡിലേക്ക് വിജയിപ്പിക്കണമെന്നും സുധാ കര്‍ത്താ അപേക്ഷിക്കുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top