Flash News

കമ്മ്യൂണിസ്റ്റുകളെ വേരോടെ പിഴുതെറിയണം : അമിത്ഷാ

July 3, 2018 , പി. ശ്രീകുമാര്‍

amithsha 6തിരുവനന്തപുരം : അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളായ കമ്മ്യൂണിസ്റ്റുകളെ കേരള മണ്ണില്‍ നിന്നും വേരോടെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ബിജെപി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് എങ്കിലേ സമാധാനമാകൂ. ത്രിപുരയിലും ബംഗാളിലും ഇത് സാധ്യമായി. കേരളത്തില്‍ അസാധ്യമല്ല. തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ല കേരളത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ പിന്തുണയുള്ള ക്രൂരതയാണ്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. ഇവിടുത്തെ കൊലപാതക രാഷ്ട്രീയത്തോടെ ബിജെപി പ്രതികരിച്ചത് ജനാധിപത്യ മാര്‍ഗ്ഗത്തിലാണ്. കേരളത്തില്‍ ജാഥ നടത്തിയതും ദല്‍ഹിയില്‍ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയില്‍ തന്നെ.

അക്രമത്തിലല്ല, വികസനത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. കേരള സര്‍ക്കാരിന് മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നതും വികസനത്തിനുവേണ്ടിയാണ്. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐഐടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തത് സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെ.

amithsha 7പാവങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേത്. പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതിയുമായിട്ടാണ് യുപിഎ സര്‍ക്കാര്‍ ഭരണം വിട്ടത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടിട്ട് എതിരാളികള്‍ക്കുപോലും ഒരു അഴിമതിയും ഉന്നയിക്കാനായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോകരാഷ്ട്രങ്ങളില്‍ ലഭിക്കുന്ന സ്വീകരണം അദ്ദേഹത്തിനോ ബിജെപിക്കോ കിട്ടുന്നതല്ല. അത് ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയാണ്.

ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ് നേതാക്കളുടെ വ്യക്തി പ്രഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമല്ല. പത്തുപേരുമായി തുടങ്ങി ഇപ്പോള്‍ പതിനൊന്നുകോടി അംഗങ്ങളുമായി ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി മാറിയതിനുപിന്നിലെ ശക്തിയും പ്രവര്‍ത്തകരാണ്. കേരളത്തില്‍ മാറി മാറി ഭരിക്കുന്ന ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കുമെന്നും അമിത്ഷാ പറഞ്ഞു.

കേരളത്തിന് മോദിസര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ പട്ടിക നിരത്തിയായിരുന്നു അമിത്ഷായുടെ പ്രസംഗം.

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കിയ സഹായത്തിന്റെ കണക്ക് ( അമിത് ഷാ പ്രസംഗത്തില്‍ വിവരിച്ച കണക്ക്)

മുദ്ര ബാങ്ക് വായ്പ:

• ആകെ വായ്പ ഉപഭോക്താക്കള്‍ : 45 ലക്ഷം
• ആകെ വായ്പ ഇതുവരെ നല്കിയത് : 22,000 കോടി

പ്രധാനമന്ത്രി ജന്‍-ധന്‍ യോജന

• ജന്‍-ധന്‍ പദ്ധതിയില്‍ ചേര്‍ന്നവര്‍ : 36 ലക്ഷം
• സ്ത്രീകള്‍ : 20 ലക്ഷം
• ആകെ നിക്ഷേപം : 967 കോടി

ഉജാല പദ്ധതി-എല്‍ഇഡി ബള്‍ബ്

• ആകെ വിതരണം ചെയ്തത് : 1.51 കോടി
• ലാഭിച്ചത് : 787 കോടി പ്രതിവര്‍ഷം

പ്രധാനമന്ത്രി ഉജ്ജ്വല്‍ പദ്ധതി

• ആകെ വിതരണം ചെയ്തത് : 78,000 കണക്ഷനുകള്‍

സൗഭാഗ്യപദ്ധതി

• ആകെ ലക്ഷ്യം : 1.20 ലക്ഷം വീടുകള്‍

സ്വച്ഛ ഭാരത് അഭിയാന്‍

• ആകെ നിര്‍മിച്ച ശൗചാലയം : 2.25 ലക്ഷം
• പൊതു ഇട ശൗചാലയം ഗ്രാമങ്ങളില്‍ 2,027

സാഗര്‍മാല പരിപാടി: സംസ്ഥാനത്ത് മൂന്ന് പദ്ധതികള്‍

1. മൂന്ന് വര്‍ഷത്തെ ധന വിഹിതം : 1,07,878 കോടി

2. ഉജ്ജ്വല്‍ പദ്ധതി(സൗജന്യ ഗ്യാസ് കണക്ഷന്‍) : 4,200 കോടി

3. കേന്ദ്ര പദ്ധതികള്‍ക്കുള്ള വിഹിതം : 30,171 കോടി

• മുദ്രവായ്പ : 22,000 കോടി
• കൊച്ചി സ്മാര്‍ട്ട് സിറ്റി : 196 കോടി
• അമൃത മിഷന്‍ (9 നഗരങ്ങള്‍) : 1,161 കോടി
• ബസുകള്‍ വാങ്ങുന്നതിന് : 75 കോടി
• കൊച്ചി മെട്രോ റെയില്‍ പദ്ധതി : 1,257 കോടി
• സ്വച്ഛ ഭാരത് മിഷന്‍-(19 നഗരം) : 44 കോടി
• ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് : 3 കോടി
• പ്രധാനമന്ത്രി കൃഷി സംരക്ഷണ പദ്ധതി : 5 കോടി
• മത്സ്യമേഖലയ്ക്ക് : 113 കോടി
• പ്രധാനമന്ത്രി ആവാസ് യോജന : 390 കോടി
(83 പദ്ധതികള്‍, 26,571 വീടുകള്‍)
• പ്രധാനമന്ത്രി ആവാസ് യോജന : 142 കോടി
(നഗരങ്ങളില്‍ 9,461 വീടുകള്‍)
• കണ്ണൂരിലും തൃശൂരിലും മത്സ്യബന്ധന തുറമുഖങ്ങള്‍ : 65 കോടി
• വിഴിഞ്ഞം തുറമുഖം : 2,500 കോടി
• റെയില്‍വെ വികസനം : 2,220 കോടി
ആകെ : 30,171 കോടി

 

13-ാം ധനകാര്യകമ്മീഷന്‍ കേരളത്തിന് നല്‍കിയത് 45393 കോടിയാണ്. എങ്കില്‍ 14-ാം കമ്മീഷന്‍ അനുവദിച്ചത് 134,848 കോടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top