Flash News

ഫാമിലി കോണ്‍ഫറന്‍സ്; റാഫിള്‍ വിതരണോത്ഘാടനം ടൊറന്റോ സെന്റ് തോമസ് ഇടവകയില്‍

July 4, 2018 , രാജന്‍ വാഴപ്പള്ളില്‍

stthomastorontoന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫന്‍സിന് കൊടി ഉയരുവാന്‍ 13 ദിവസം ബാക്കി നില്‍ക്കെ ആയിരത്തിലധികം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ റവ.ഡോ.വര്‍ഗീസ് എം.ഡാനിയേല്‍ അറിയിച്ചു. രജിസ്്‌ട്രേഷന്‍ തുടരുകയാണ്.

വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിയ്ക്കുന്നതായി ട്രഷറാര്‍ മാത്യൂ വര്‍ഗീസ് അറിയിച്ചു.

റാഫിള്‍ ടിക്കറ്റിന്റെ കാനഡാ ഏരിയായിലെ വിതരണോത്ഘാടനം ജൂലൈ 1 ഞായറാഴ്ച ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വികാരി റവ.ഡോ.തോമസ് ജോര്‍ജ് നിര്‍വ്വഹിച്ചു. ട്രസ്റ്റി ജോര്‍ജ് ഏബ്രഹാം ടിക്കറ്റ് ഏറ്റുവാങ്ങിയെന്ന് ടൊറന്റോ ഏരിയാ കോഓര്‍ഡിനേറ്റര്‍ ജയിംസ് സാമുവേല്‍ അറിയിച്ചു.

1210registration

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top