Flash News

ഫിലഡല്‍ഫിയ എക്യുമെനിക്കല്‍ ഫെലോഷിപ്പിനു നവനേതൃത്വം

July 6, 2018 , ജീമോന്‍ ജോര്‍ജ്

1 Exc Commഫിലഡല്‍ഫിയ : ചരിത്ര സ്മരണകളുറങ്ങുന്ന സാഹോദരീയ നഗരത്തിന്റെ മടിത്തട്ടിലുള്ള വിവിധ സഭകളുടെ വിശാല ഐക്യവേദിയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയായ്ക്ക് 2018– 19 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണ സമിതി നിലവില്‍ വന്നു.

ഫില!ഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമായിട്ടുള്ള 22 ദേവാലയങ്ങളിലെ ക്രൈസ്തവ വിശ്വാസികളുടെ കൂട്ടായ്മയായ എക്യുമെനിക്കല്‍ ഫെലോഷിപ്പ് വിവിധ പ്രായത്തിലുള്ളവര്‍ക്കായി വ്യത്യസ്ത തരത്തിലുള്ള വിനോദ– വിജ്ഞാന കാര്യപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു പ്രവര്‍ത്തിക്കുന്നു.

ഓഗസ്റ്റ് 4 ശനിയാഴ്ച ജോര്‍ജ് വാഷിങ്ടന്‍ ഹൈസ്കൂളില്‍ നടത്തുന്ന ഗെയിം ഡേയോടു കൂടി ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിക്കുകയാണ്. തുടര്‍ന്ന് ഒക്ടോബര്‍ 14 ഞായറാഴ്ച സിഎസ്‌ഐ ക്രൈസ്റ്റ് ഇന്‍ പെന്‍സില്‍വേനിയില്‍ ഗോസ്പല്‍ ക്വയര്‍ ഫെസ്റ്റ് പിന്നീട് ഡിസംബര്‍ 8 ശനിയാഴ്ച സംയുക്ത ക്രിസ്മസ് ആഘോഷം അതിനുശേഷം 2019 മാര്‍ച്ച് 2 ശനിയാഴ്ച വിമന്‍സ് ഫോറം ആഭിമുഖ്യത്തില്‍ നടത്തുന്ന വേള്‍ഡ് ഡേ പ്രയര്‍ എന്നീ പരിപാടികളാണ് ഈ കാലയളവില്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് അറിയിച്ചു.

ഈ പ്രവാസി ഭൂമിയില്‍ എത്തിയിരിക്കുന്ന ക്രിസ്ത്യന്‍ സമൂഹം ഒന്നിച്ച് ഒരു കൂട്ടായ്മയില്‍ ക്രിസ്തുവിന് പ്രകീര്‍ത്തിക്കാനായി രൂപം കൊണ്ടിരിക്കുന്ന ഫെലോഷിപ്പ് ഇന്നു സമൂഹത്തിലെ ഓരോ സ്പന്ദനങ്ങള്‍ക്കൊപ്പവും ആലംബഹീനര്‍ക്കും അശരണര്‍ക്കും ആശാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തായും എല്ലാവര്‍ഷവും എക്യുമെനിക്കല്‍ ഫെലോഷിപ്പ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സഹായങ്ങള്‍ നല്‍കി വരികയും ചെയ്യുന്നു.

എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും സഹായ– സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും അതിലും ഉപരി നാളിതു വരെ എക്യുമെനിക്കല്‍ ഫെലോഷിപ്പിനു സഹായങ്ങള്‍ നല്‍കിയിരിക്കുന്ന എല്ലാവരോടും ഈയവസരത്തില്‍ നന്ദി അറിയിക്കുന്ന തായും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫാ. ഡോ. സജി മുക്കൂട്ട് (ചെയര്‍മാന്‍, സെന്റ് ജൂഡ് സിറോ മലങ്കര കാത്തലിക് ചര്‍ച്ച്) പറയുകയുണ്ടായി.

ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (കോ. ചെയര്‍മാന്‍, സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), ഫാ. റെനി ജേക്കബ് (റിലിജിയസ്, സെന്റ് മേരീസ് ക്‌നാനായ ജാക്കബൈറ്റ് ചര്‍ച്ച്), അബിന്‍ ബാബു (സെക്രട്ടറി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ഷാലു പുന്നൂസ് (ട്രഷറാര്‍ , സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്) ബിനു ജോസഫ് (ജോ. സെക്രട്ടറി, ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച്) തോമസ് ചാണ്ടി (അസി. ട്രഷറാര്‍, അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച്), ജയാ നൈനാന്‍ (വിമന്‍സ് ഫോറം, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സോബി ഇട്ടി (ചാരിറ്റി, സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് പിഎ), ഗ്ലാഡ് വിന്‍ മാത്യു (യൂത്ത്, ക്രിസ്റ്റോസ് മാര്‍ത്തോമ ചര്‍ച്ച്), ജോര്‍ജ് മാത്യു (സുവനീര്‍, സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), സാബു പാമ്പാടി(ക്വയര്‍ സിഎസ്‌ഐ ക്രൈസ്റ്റ് ചര്‍ച്ച് ഇന്‍പിഎ), ഷൈലാ രാജന്‍ (കള്‍ച്ചറല്‍ പ്രോഗ്രാം , സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), ജീമോന്‍ ജോര്‍ജ് (പിആര്‍ഒ, സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍), വിന്‍സന്റ് ഇമ്മാനുവേല്‍ (ഓഡിറ്റര്‍, സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫെറോന ചര്‍ച്ച്), സഖറിയ മത്തായി (ഓഡിറ്റര്‍), സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഭാരവാഹികള്‍.

എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനും എക്യുമെനിക്കല്‍ ഫെലോഷിപ്പിനെ കുറിച്ച് കൂടുതല്‍ അറിയാനുമായി സന്ദര്‍ശിക്കുക…. www.philadelphiaecumenical.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top