Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ശമ്പളം കൂട്ടിച്ചോദിച്ചതിന് ദളിത് യുവാവിനെ കെട്ടിയിട്ട് ചാട്ടവാറു കൊണ്ട് അടിച്ചു; സംഭവം മൊബൈല്‍ ക്യാമറയില്‍ ആരോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായി; പെട്രോള്‍ പമ്പ് മാനേജരെയും അസി. മാനേജരേയും അറസ്റ്റു ചെയ്തു

July 7, 2018

55-1ഭോപ്പാല്‍: മധ്യപ്രദേശില്‍ ശമ്പളം കൂട്ടിച്ചോദിച്ച ദലിത് യുവാവിനെ പെട്രോള്‍ പമ്പ് മാനേജര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ഹൊശാംഗ്ബാദിലെ പെട്രോള്‍ പമ്ബിലാണ് സംഭവം. ശമ്പളം കൂട്ടിച്ചോദിച്ചു എന്ന കുറ്റത്തിന് 100 ചാട്ടവാറടിയാണ് ദലിത് യുവാവിന് പെട്രോള്‍ പമ്പ് മാനേജര്‍ നല്‍കിയത്. അജയ് അഹിര്‍വാര്‍ എന്ന ജീവനക്കാരാനാണ് ക്രൂരമര്‍ദ്ദനം ഏറ്റത്.

3000 രൂപയായിരുന്ന ശമ്പളം 5000 ആക്കി വര്‍ധിപ്പിക്കണം എന്നായിരുന്നു പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അജയ് അഹിര്‍വാറിന്റെ ആവശ്യം. അജയ്‌യുടെ അവശ്യം പരിഗണിക്കാന്‍ മാനേജര്‍ ദീപക്ക് സാഹുവും അസിസ്റ്റന്റ് മാനേജര്‍ ആകാശ് സാഹുവും തയ്യാറായില്ല. തുടര്‍ന്ന് ജൂണ്‍ 22 ന് ഇയാള്‍ ജോലിക്കു വരാതിരുന്നു. എന്നാല്‍ മാനേജര്‍ ദീപക്ക് ആളെ വിട്ട് ഇയാളെ പെട്രോള്‍ പമ്പില്‍ വരുത്തുകയും പമ്പില്‍ കെട്ടിയിട്ടു ചാട്ടവാറു കൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. ഇവരെ പൊലിസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ജൂണ്‍ 23 ന് ഹോഷങ്കാബാദിലാണ് സംഭവം നടന്നത്. എന്നാല്‍ സംഭവം ജൂലൈ  2 നാണ് പുറത്തുവന്നത്. ഭയം മൂലം സംഭവത്തെക്കുറിച്ചു പൊലിസില്‍ പരാതിപ്പെടാതിരുന്ന യുവാവ് പിന്നീട് മര്‍ദനത്തിന്‍െ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ഥലത്തെ ദലിത് സംഘടനകള്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പെട്രോള്‍ പമ്പ് മാനേജരായ ദീപക് സാഹു, അസ്റ്റിറ്റന്റ് മാനേജരായ ആകാശ് സാഹു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top