Flash News
കൊച്ചി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ക്ക് മുമ്പില്‍ മുട്ടുമടക്കി മുംബൈയിലേക്ക് തിരിച്ചുപോയ തൃപ്തി ദേശായിക്കെതിരെ മുംബൈ വിമാനത്താവളത്തിലും പ്രതിഷേധം   ****    രാത്രി നിയന്ത്രണം ലംഘിക്കാന്‍ മലകയറിയ ശശികല അറസ്റ്റില്‍; സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍   ****    മീ ടൂ ഏഷ്യാനെറ്റിലും; മുന്‍ മാധ്യമപ്രവര്‍ത്തക തന്റെ ദുരനുഭവം പങ്കുവെച്ച് ഫെയ്സ്ബുക്കില്‍   ****    പ്രളയക്കെടുതി: കേരള മുസ്‌ലിം കമ്മ്യൂണിറ്റി അസോസിയേഷന്‍ 25 ലക്ഷം രൂപ നല്‍കി   ****    മുന്‍ എം.എല്‍.എ ഫ്രാന്‍സിസ് ജോര്‍ജിന് എയര്‍പോര്‍ട്ടില്‍ ബിനു പൂത്തുറയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി   ****   

ഗുണ്ടായിസം കാണിച്ച് ആണവനിരായുധീകരണത്തിന് നിര്‍ബ്ബന്ധിക്കേണ്ടെന്ന് ഉത്തര കൊറിയ

July 8, 2018

trumpkimആണവ നിരായുധീകരണം നടപ്പിലാക്കുന്നതിനായി യു.എസ് ഗുണ്ടാസംഘങ്ങള്‍ ഉപയോഗിക്കുന്ന രീതിയാണ് നടപ്പിലാക്കുന്നതെന്ന വിമര്‍ശനവുമായി ഉത്തരകൊറിയ. ഉത്തരകൊറിയയുടെ വാര്‍ത്ത മാധ്യമമായ കെ.സി.എന്‍.എയാണ് വിദേശകാര്യമന്ത്രാലയത്തിലെ പ്രതിനിധിയെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയുടെ സന്ദര്‍ശനത്തിനിടെയാണ് ഉത്തരകൊറിയയുടെ പുതിയ പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

ആണവായുധ നിരായുധീകരണത്തിനായി കൂടുതല്‍ മികച്ച പദ്ധതിയുമായി യു.എസ് എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഉത്തരകൊറിയയുടെ പ്രസ്താവന പറയുന്നു. അങ്ങനെയെങ്കില്‍ അതിന് ഉത്തരകൊറിയ പിന്തുണ നല്‍കും. അതേ സമയം,ആണവായുധനിരായുധീകരണത്തില്‍ യു.എസിന്റെ എകപക്ഷീയമായ നിലപാടുകള്‍ അംഗീകരിക്കില്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം എന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ വ്യക്തമാക്കിയിരുന്നു. ഉത്തരകൊറിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു പോംപിയുടെ പ്രസ്താവന. സിംഗപ്പൂരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ കൂടികാഴ്ചയില്‍ ആണവായുധ നിരായുധീകരണം സംബന്ധിച്ച ധാരണയായിരുന്നു. അതിന് ശേഷവും ആണവ പദ്ധതികളുമായി ഉത്തരകൊറിയ മുന്നോട്ട് പോവുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top