Flash News

ഗുഹയില്‍ കുടുങ്ങിയ പതിമൂന്നു പേരില്‍ ആറു പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

July 9, 2018

tai-navyതായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ 13 പേരില്‍ ആറു പേരെയും രക്ഷപ്പെടുത്തി. ഇവരില്‍ നാലു കുട്ടികളെ ഗുഹയില്‍ നിന്നു പുറത്തെത്തിച്ചതായി തായ്ലന്‍ഡ് നേവി സീല്‍ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കി. നേരത്തേ ഇവരെ ഗുഹയില്‍ തന്നെയുള്ള ചേംബര്‍3 എന്നറിയപ്പെടുന്ന ബേസ് ക്യാംപിലെത്തിച്ചിരുന്നു. ശേഷിക്കുന്ന ആറു കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണെന്നാണു സൂചന.

നീന്തല്‍ വിദഗ്ധരുടെ സംഘം ഇവര്‍ക്കൊപ്പമുണ്ട്. രക്ഷപ്പെടുത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. ഇനി പരിശീലകനെയും ആറു കുട്ടികളെയുമാണ് പുറത്തെത്തിക്കാനുള്ളത്. നാല് സംഘങ്ങളാക്കി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാലു കുട്ടികളും മറ്റു സംഘത്തില്‍ മൂന്നു വീതം കുട്ടികളുമാണ് ഉണ്ടാവുക. കോച്ച് അവസാനത്തെ സംഘത്തിലാണ് ഉള്‍പ്പെടുക.

എന്നാല്‍ ഒഴിഞ്ഞു നിന്ന വീണ്ടും പെയ്യാന്‍ തുടങ്ങിയത് ആശങ്കയുണര്‍ത്തുന്നുണ്ട്. മഴ തുടരുകയാണെങ്കില്‍ ഗുഹക്കകത്ത് വീണ്ടും വെള്ളം കയറി രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാം. അതുകൊണ്ടു തന്നെ ആശങ്കയിലും പ്രാര്‍ത്ഥനയിലുമാണ് പുറംലോകം. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുന്നത്. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും. ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം.

THAILANDവായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രമുഖ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്‌ലന്റിലേയും വിദഗ്ധരാണ്.

ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്:

വിദേശത്തു നിന്നുള്ള 50 ഡൈവര്‍മാരും തായ്ലന്‍ഡില്‍ നിന്ന് 40 പേരും നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ചിയാങ് റായ് മിലിട്ടറി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ഹെലികോപ്ടര്‍. ഇവിടെ നിന്നുമാണു രക്ഷപ്പെടുത്തിയ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റുന്നത്. രണ്ടാം ഘട്ട ദൗത്യത്തിന് 10 മുതല്‍ 20 മണിക്കൂര്‍ വരെ സമയമെടുക്കും. കാലാവസ്ഥ ഉള്‍പ്പെടെ പരിഗണിച്ചായിരിക്കും മുന്നോട്ടു പോവുക. ഡൈവിങ് സംഘങ്ങള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുകയാണിപ്പോള്‍. ഇതുവരെ ഒരു കിലോമീറ്റര്‍ ദൂരം കുട്ടികള്‍ രക്ഷാസംഘത്തോടൊപ്പം ഡൈവിങ് നടത്തി.

thailand-cave-rescue-02-ap-mt-180707_hpMain_16x9_608മെഡിക്കല്‍ സംഘം സുസജ്ജം. പുറത്തെത്തിക്കുന്ന ഓരോരുത്തര്‍ക്കുമായി 13 മെഡിക്കല്‍ സംഘങ്ങളാണു ഗുഹയ്ക്കു സമീപം കാത്തിരിക്കുന്നത്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലന്‍സും വീതം നല്‍കിയിട്ടുണ്ട്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം എല്ലാവരെയും ചിയാങ് റായിയിലെ താല്‍ക്കാലിക മിലിട്ടറി ഹെലിപാഡിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാന്‍ തുടര്‍ന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പട്ടികയും ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി.

അടിയന്തര നടപടി സ്വീകരിക്കാന്‍ പരിശീലനം ലഭിച്ച അഞ്ചു ഡോക്ടര്‍മാര്‍ക്കൊപ്പം 30 പേരെ സഹായത്തിനും ഇവിടെ നിര്‍ത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കു മാധ്യമങ്ങളെ ഉള്‍പ്പെടെ പ്രവേശിപ്പിക്കാതെ പൊലീസ് കാവലാണ്. മേഖലയില്‍ നിന്നു വഴിയോര കച്ചവടക്കാരെയും മാറ്റി. തായ്ലന്‍ഡ് പ്രധാനമന്ത്രി നാളെ ആശുപത്രി സന്ദര്‍ശിക്കുമെന്നാണു വിവരം.
നിര്‍ണായക ദിവസം ഇന്നാണെന്നു വ്യക്തമാക്കിയ രക്ഷാസംഘം ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തിനാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വൈകിട്ട് ഏഴോടെ ആദ്യത്തെ രണ്ടു കുട്ടികളെ പുറത്തെത്തിച്ചു. നിലവില്‍ രക്ഷാസംഘം വിവിധയിടങ്ങളില്‍ വിശ്രമത്തിലാണ്. ഇടവേളയ്ക്കു ശേഷം വീണ്ടും യാത്ര തുടരുമെന്നാണ് അറിയുന്നത്.

thailand-cave-rescue-5-gty-jt-180708_hpMain_16x9_608ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും മേഖലയില്‍ സജീവമാണ്. രക്ഷപ്പെടുത്തിയവരെ ചിയാങ് റായിയിലെ ആശുപത്രിയിലെത്തിച്ചു.ശനിയാഴ്ച ഗുഹയിലെത്തിയ ഡോക്ടര്‍മാര്‍ കുട്ടികളെ പരിശോധിച്ചിരുന്നു. ഏറ്റവും ദുര്‍ബലരായവരെ ആദ്യവും കൂട്ടത്തില്‍ ശക്തരായവരെ അവസാനവും പുറത്തെത്തിക്കാന്‍ തുടര്‍ന്നാണു തീരുമാനിച്ചത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തില്‍ ഇവരുടെ പട്ടികയും ഓസ്‌ട്രേലിയന്‍ ഡോക്ടര്‍മാരുടെ സംഘം തയാറാക്കി. ഏറ്റവും ദുര്‍ബലരായ കുട്ടികളെ പുറത്തെത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നേറുകയാണെന്ന് ഉറപ്പായി.

ഏതു സമയത്തും മഴ പെയ്യാമെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കനത്ത സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. മഴ പെയ്താല്‍ ജലനിരപ്പുയരുകയും കുട്ടികള്‍ അപകടത്തിലാകുകയും ചെയ്യും. ഏതാനും ദിവസങ്ങളായി മഴ മാറി നിന്നതിനാല്‍ കുട്ടികളിലേക്ക് എത്താനുള്ള വഴികള്‍ കൂടുതല്‍ വ്യക്തമായതാണ് ഇപ്പോള്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കാരണമായത്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. ഇതോടെ ഗുഹയില്‍ നിന്നുപുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും.

വരുംനാളുകളില്‍ കൊടുങ്കാറ്റോടു കൂടിയ കനത്ത മഴയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. താം ലുവാങ് ഗുഹ ഉള്‍പ്പെടുന്ന ചിയാങ് റായി പ്രവിശ്യ വടക്കന്‍ തായ്‌ലന്‍ഡിലാണ്. ഇവിടെ നാലു ദിവസത്തിനകം കാലവര്‍ഷം ശക്തമാകുമെന്നാണു മുന്നറിയിപ്പ്.

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top