Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

ഹൈദരാബാദില്‍ വന്‍ സെക്സ് റാക്കറ്റ്; ഹോട്ടല്‍ റെയ്ഡ് ചെയ്ത് പിടിയിലായത് സിനിമാ നടിയടക്കം നിരവധി പേര്‍

July 9, 2018

actressഹൈദരാബാദ്: ആഗ്ര സ്വദേശിനിയായ നടിയെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് സമ്പാദിച്ചത് ലക്ഷങ്ങള്‍. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ ഹോട്ടലില്‍ നടന്ന റെയ്ഡില്‍ വെച്ചാണ് പൊലീസ് രക്ഷപ്പെടുത്തിയത്. തന്നെ സെക്‌സ് റാക്കറ്റില്‍ കുടുക്കിയതാണെന്ന് നടി പൊലീസില്‍ നടി മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ സിനിമ മേഖലയും സെക്‌സ് റാക്കറ്റും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുകയാണ് പൊലീസ്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് വന്‍ സെക്‌സ് റാക്കറ്റ് പൊലീസ് വലയിലായിരുന്നു. സംഘത്തില്‍ അകപ്പെട്ട സിനിമാ നടിയെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. വേശ്യാലയ നടത്തിപ്പുകാരനടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ രണ്ടുപേരില്‍ ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.

ഒരാഴ്ചയില്‍ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചിരുന്നത്. ഇടപാടുകാരില്‍നിന്ന് 20,000 രൂപവീതമാണ് വാങ്ങിയിരുന്നത്.

നിരവധി പെണ്‍കുട്ടികളെ സിനിമയില്‍ വേഷം നല്‍കാമെന്നും പറഞ്ഞ് നഗരങ്ങളില്‍ എത്തിക്കുകയും പിന്നീട് സൂത്രത്തില്‍ വലയിലാക്കുകയുമാണ് പതിവ്. മോഡലിങ് രംഗത്ത് നിന്നും, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെ ബഞ്ചാര ഹില്‍സിലേക്ക് എത്തിച്ചിരുന്നുവെന്നാണ് വിവരം.

തെലുങ്ക് സിനിമയില്‍ സെക്‌സ് റാക്കറ്റിന്റെ ശക്തമായ ഇടപെടലുകളും പെണ്‍കുട്ടികളെ വലയിലാക്കലും ഉണ്ടന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top