Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ബുറൈദ പോലീസ് ചെക്ക് പോയിന്റിനു നേരെ ഭീകരാക്രമണം; നാലു പേര്‍ കൊല്ലപ്പെട്ടു

July 9, 2018

saudiബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ പൊലീസ് ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ്. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥന്‍, രണ്ടു ഭീകരര്‍, ബംഗ്ലാദേശ് പൗരന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

മൂന്നു ഭീകരരാണ് ചെക്ക്‌പോയിന്റില്‍ പോലീസിനുനേരെ വെടിയുതിര്‍ത്തത്. പൊലീസിന്റെ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രാദേശിക സമയം വൈകീട്ട് 3.45നായിരുന്നു സംഭവം. ഹ്യൂണ്ടായ് ഇലാട്രയിലെത്തിയ ഭീകരര്‍ ചെക്ക് പോയിന്റില്‍ നില്‍ക്കുകയായിരുന്ന പൊലസീന് നേരെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top