Flash News
ശബരിമലയില്‍ പ്രക്ഷോഭത്തിനൊരുങ്ങുന്ന ബിജെപി നേതാക്കളെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ പോലീസ് പദ്ധതിയിടുന്നു; ദേശീയ നേതാക്കളെ ശബരിമലയിലെത്തിക്കാന്‍ ബിജെപിയും തയ്യാറെടുക്കുന്നു   ****    ഇരുമുടിക്കെട്ടിനോട് അനാദരവ് കാണിക്കുന്നവരാണ് പ്രശ്നക്കാര്‍; അവരെത്തുന്നത് മനഃപ്പൂര്‍‌വ്വം പ്രശ്നങ്ങളുണ്ടാക്കാനാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   ****    ബിജെപിയുടെ തന്ത്രം പിഴച്ചു; രാഷ്ട്രീയ നേട്ടത്തിന് കെ. സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചത് ആചാര ലംഘനം; ഇരുമുടിക്കെട്ട് സുരേന്ദ്രന്‍ തന്നെ താഴെയിടുന്ന ദൃശ്യങ്ങള്‍ പുറത്ത്   ****    രാഷ്ട്രീയ കലാപത്തിന് ഇരുമുടിക്കെട്ട് ഉപയോഗിച്ച കെ. സുരേന്ദ്രന്റെ ദുഷ്ടമനസ്സ് ജനം തിരിച്ചറിഞ്ഞുവെന്ന് തോമസ് ഐസക്   ****    പ്രതിപക്ഷ എംഎല്‍എമാര്‍ പമ്പയിലെത്തി; സുരക്ഷയുടെ പേരില്‍ പൊലീസ് നടത്തുന്ന നിയന്ത്രണങ്ങള്‍ അസൗകര്യങ്ങള്‍ മറച്ചുപിടിക്കാനെന്ന് എംഎല്‍എമാര്‍   ****   

അലിഗഢ് അലം‌നൈ വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 13 മുതല്‍15 വരെ ഹൂസ്റ്റണില്‍

July 9, 2018 , പി.പി. ചെറിയാന്‍

shaഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് അലിഗഢ് അലം‌നൈ അസ്സോസിയേഷന്‍ (എഫ് എ എ എ) പതിനേഴാമത് വാര്‍ഷിക സമ്മേളനം ജൂലൈ 13 മുതല്‍ 15 വരെ ഹൂസ്റ്റണില്‍ വെച്ച് നടക്കുന്നതാണ്.

ടെക്സസ് അലിഗഢ് അലംനൈ അസ്സോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ക്രൗണ്‍ പ്ലാസ ഹൂസ്റ്റണ്‍ റിഖര്‍ ഓക്ക്സില്‍ വേദി ഒരുങ്ങും.’രാഷ്ട്ര നിര്‍മ്മാണത്തില്‍ എ എം യു അലംനൈയുടെ പങ്ക്’ എന്നതാണ് കണ്‍വന്‍ഷന്റെ പ്രമേയം. ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഇന്ത്യ അലയന്‍സ് ഡോ. ഷാഹിദ് ജമാലാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

എ എം അലംനൈ അഫയേഴ്സ് ചെയര്‍മാന്‍ ഡോ. സുഹെയ്ല്‍ സബീര്‍, സയ്യദ് സഷര്‍ (സ്ഥാപക പ്രസിഡന്റ് സഖത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. ജൂണ്‍ 17 മുമ്പ് പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സമാപന ദിനത്തില്‍ പ്രത്യേക കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് അംതുല്‍ സുഹെയ്ല്‍ (പ്രസിഡന്റ്), ഡോ സദിയ (സെക്രട്ടറി) എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.alighs.org

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top