Flash News

ഫൈന്‍ ആര്‍ട്‌സ് നാടകം സെപ്റ്റംബര്‍ 22 ന്

July 9, 2018 , ജോര്‍ജ് തുമ്പയില്‍

Fine artsടീനെക്ക് (ന്യൂജെഴ്സി): ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ഏറ്റവും പുതിയ നാടകം “കടലോളം കനിവ്” ന്യൂജെഴ്സിയില്‍ അരങ്ങേറുന്നു. സെപ്റ്റംബര്‍ 22 ന് വൈകുന്നേരം ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ മിഡില്‍ സ്‌കൂളില്‍ വച്ചാണ് നാടകത്തിന്റെ അരങ്ങേറ്റം.

അമേരിക്കയിലെ കലാരംഗത്ത് ശക്തമായ സാന്നിദ്ധ്യമായി, പുതുമയാര്‍ന്ന കലാസപര്യയിലൂടെ, മലയാളി മനസ്സുകള്‍ കീഴടക്കിയ
ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ 17-ാം വര്‍ഷ ഉപഹാരമാണ് “കടലോളം കനിവ്” എന്ന് രക്ഷാധികാരി പി. ടി. ചാക്കോ (മലേഷ്യ) അറിയിച്ചു.

കേരള മണ്ണില്‍ വിവാദമായ ദയാവധത്തിന്റെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ് വന്ന കഥയാണ് “കടലോളം കനിവി”ന്റേത്. പ്രശസ്ത നാടക കൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടെ പുതിയ നാടകങ്ങളില്‍ ഒന്നാണിത്.

റിഹേഴ്‌സല്‍ സെഷനുകള്‍ സജീവമായതായി പ്രസിഡന്റ് എഡിസണ്‍ ഏബ്രഹാം അറിയിച്ചു. പ്രമുഖ നടന്‍ ജോസ് കാഞ്ഞിരപ്പള്ളിയുടെ ശിക്ഷണത്തിലും സണ്ണി റാന്നി, റെഞ്ചി കൊച്ചുമ്മന്‍ എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് റിഹേഴ്‌സല്‍ ക്രമീകരിച്ചിട്ടുള്ളതെന്ന് സെക്രട്ടറി റോയി മാത്യു പറഞ്ഞു.

ടീനോ തോമസ് ആണ് ട്രഷറര്‍. സജിനി സഖറിയ, റെഞ്ചി കൊച്ചുമ്മന്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ഓഡിറ്റര്‍ – സിബി ഡേവിഡ്.

വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ ഷൈനി ഏബ്രഹാം 201 445 2336, റോയി മാത്യു 201 214 2841, ടീനോ തോമസ്: 845 538 3203.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top