Flash News

ജനാധിപത്യവൽകരണ ശ്രമങ്ങൾ നവ സാമൂഹിക പ്രസ്ഥാനങ്ങൾക്കേ സാധ്യമാകൂ : എസ് ഇർഷാദ്

July 9, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_1179

ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കാമ്പസ് ലീഡേഴ്‌സ് മീറ്റ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ സംസ്ഥാന പ്രസിഡണ്ട് എസ് ഇര്‍ഷാദ് ഉദ്‌ഘാടനം ചെയ്യുന്നു

വടക്കാങ്ങര : അക്രമങ്ങളേയും അപരവല്‍കരണങ്ങളേയും സ്ഥാപനവല്‍കരിച്ചതാണ് ആധുനികതയുടെ ചരിത്രം. ഈ സംസ്കാരമാണ് നമ്മുടെ രാജ്യത്തും രാഷ്ട്രീയത്തിലും അക്രമങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് എസ് ഇര്‍ഷാദ്.

തങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായതിനെ എല്ലാം അടിച്ചമര്‍ത്തുകയും ഇല്ലാതാക്കുകയും വേണമെന്ന ആധുനികതയുടെ യുക്തിയാണ് നമ്മുടെ രാഷ്ട്രീയം ഭരിക്കുന്നത്.

വ്യത്യസ്തതകളെ ഉള്‍ക്കൊള്ളല്‍, അക്രമരാഹിത്യം, നൈതികത, സാഹോദര്യം തുടങ്ങിയ പുതിയ മൂല്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിനേ കാമ്പസുകളെ ജനാധിപത്യവത്കരിക്കാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കാമ്പസ് ലീഡേഴ്‌സ് മീറ്റ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ റസാഖ് അധ്യക്ഷത വഹിച്ചു.

രണ്ട് ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സെഷനുകളില്‍ ട്രയിനര്‍ അബുല്‍ ഖൈര്‍, സാബിഖ് മമ്പാട്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട് ശംസീര്‍ ഇബ്രാഹിം, ജില്ലാ പ്രസിഡണ്ട് കെ.കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് രജിത മഞ്ചേരി, സെക്രട്ടറിമാരായ സൂഫിയ, ടി ആസിഫലി, അഫ്സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ഖാദര്‍ അങ്ങാടിപ്പുറം സമാപനം നിര്‍വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ഖാദര്‍ അങ്ങാടിപ്പുറം സമാപനം നിര്‍വഹിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top