Flash News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് ജലന്ധറിലേക്ക്

July 10, 2018

bishopകോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. വൈദ്യപരിശോധന നടത്തിയ ഡോക്ടറുടെ മൊഴി അടക്കം തെളിവുകള്‍ ലഭിച്ചു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. അന്വേഷണ സംഘം ഉടന്‍ ജലന്തറിലേക്ക് പോകും. കന്യാസ്ത്രീക്കെതിരായ ബിഷപ്പിന്റെ പരാതി വ്യാജമെന്നതിനും പൊലീസിന് തെളിവുകള്‍ ലഭിച്ചതായാണ് വിവരം. പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ ശേഷമായിരിക്കും അന്വേഷണ സംഘത്തിന്റെ തുടര്‍ നടപടികള്‍.

കുറവിലങ്ങാട് നാടുക്കുന്നിലെ മഠത്തില്‍വെച്ച് ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 13 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് വ്യക്തമായി. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനം നടന്ന വിവരം കന്യാസ്ത്രീ ആവര്‍ത്തിച്ചിരുന്നു. പൊലീസിന് നൽകിയ പരാതി 150 പേജുള്ള രഹസ്യമൊഴിയിലും ആവർത്തിച്ചുവെന്നാണ് സൂചന.

വൈദ്യപരിശോധന നടത്തിയ ഡോക്ടറും പീഡനം സ്ഥിരീകരിച്ചതോടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണ സംഘത്തിന്‍റെ നീക്കം. ജില്ലാ പൊലീസ് മേധാവിക്ക് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറിയ ശേഷം അന്വേഷണ സംഘം ജലന്തറിലേക്ക് തിരിക്കും. ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്‍റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി. കാര്യമായ സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ ആഴ്ചതന്നെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കാണാനില്ല

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിലെ നിര്‍ണായക തെളിവായി ഹാജരാക്കുന്നതിന് കന്യാസ്ത്രി സൂക്ഷിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ കാണാനില്ലന്ന് കന്യാസ്ത്രീ അറിയിച്ചെന്നും അന്വേഷണം തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കിയതായും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചു. താന്‍ ജലന്ധറില്‍ അയിരുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണിലാണ് സംഭഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലന്നുമാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം.

ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ നിലവില്‍ ലഭിച്ചിട്ടുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുന്നതിനാണ് അന്വേഷക സംഘത്തിന്റെ നീക്കം.പീഡനം നടന്നതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കേസില്‍ പരാതിക്കാരിക്ക് അനുകൂലമായ പ്രധാന തെളിവൊണെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.

പുതിയ ഫോണ്‍ ലഭിച്ചതോടെ താന്‍ പഴയഫോണ്‍ മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നും നാട്ടിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ ഇത് എടുക്കാന്‍ മറന്നെന്നും ഇപ്പോള്‍ ഇത് കാണാനില്ലന്നും കന്യാസ്ത്രീ അന്വേഷക സംഘത്തെ അറിയിച്ചതായാണ് വിവരം. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതായിട്ടാണ് സൂചന.ഇക്കാര്യത്തില്‍ കന്യാസ്ത്രീയില്‍ നിന്നും രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷണം ആവാമെന്നാണ് പൊലീസ് നിലപാട്.

തന്റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി ഉണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷക സംഘത്തിന് കൈമാറിയിരുന്നു. ഈ കത്തുകളില്‍ ബിപ്പിനെ പൂട്ടാനുള്ള കാര്യമായ തെളിവുകള്‍ ഇല്ലന്നായിരുന്നു അന്വേഷക സംഘത്തിന്റെ വിലയിരുത്തല്‍.ഫോണ്‍ സംഭാഷണം വിലയിരുത്തി നടപടികളുമായി മുന്നോട്ടുപോകുന്നതിനായിരുന്നു പൊലീസ് സംഘത്തിന്റെ തീരുമാനം. ഇതിനിടെയാണ് ഫോണ്‍ കാണാതായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top