Flash News
കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****   

ഹാര്‍ട്ട് ബീറ്റ്‌സ് കീബോര്‍ഡിസ്റ്റ് റോയ് തോമസ് നിര്യാതനായി

July 10, 2018 , പി.പി. ചെറിയാന്‍

roy111ഡാളസ്: ക്യാമ്പസ് ക്രൂസേഡിന്റെ സംഗീത വിഭാഗമായ ഹാര്‍ട്ട് ബീറ്റ്‌സ് (Heart Beats) കീബോര്‍ഡ് വിദഗ്ധന്‍ റോയ് തോമസ് (54) ജൂണ്‍ 8 ഞായറാഴ്ച എറണാംകുളത്ത് നിര്യാതനായി.

തൃശൂര്‍ നെല്ലിക്കുന്ന് പരേതനായ ചുങ്കത്ത് തോമസ് (തോമച്ചന്‍) – അന്നാമ്മ ദമ്പതികളുടെ മകനാണ്.

ഹാര്‍ട്ട് ബീറ്റ്‌സ് സംഗീത ട്രൂപ്പിനോടൊപ്പം ഡാളസ് ഉള്‍പ്പടെ അമേരിക്കയുടെ വിവിധ നഗരങ്ങളിലും കാനഡയിലും സന്ദര്‍ശനം നടത്തിയിട്ടുള്ള റോയ് തോമസിന് നിരവധി ആരാധകരുണ്ട്. കീബോര്‍ഡില്‍ സംഗീതം വിരിയിക്കുവാനുള്ള റോയ് തോമസിന്റെ കഴിവ് അപാരമാണ്. സംഗീത കുടുംബത്തില്‍ ജനിച്ച റോയ് തോമസിന്റെ പിതാവ് തോമച്ചന്‍ തൃശൂരിലെ പ്രസിദ്ധനായ ഹാര്‍മോണിസ്റ്റായിരുന്നു.

റോയ് തോമസിന്റെ ഏക സഹോദരന്‍ ജോയ് തോമസ് ഇംഗ്ലണ്ടില്‍ അറിയപ്പെടുന്ന ഡ്രമിസ്റ്റാണ്. ഭാര്യ ജ്യോതിയുമായി ഇംഗ്ലണ്ടില്‍ താമസിക്കുന്നു.

റോയ് തോമസിന്റെ ഭാര്യ ലിസി റോയ് ക്യാമ്പസ് ക്രൂസേഡ് പ്രവര്‍ത്തകയാണ്. ബീന, ലീന എന്നിവര്‍ സഹോദരിമാരാണ്.

സംസ്കാര ശുശ്രൂഷ ജൂലൈ 11 ബുധനാഴ്ച പാലാരിവട്ടം ബ്രദറണ്‍ അസംബ്ലിയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.teamheartbeats.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top