Flash News

ഉത്സവപ്പിറ്റേന്ന് (ഓട്ടം തുള്ളല്‍): ജോണ്‍ ഇളമത

July 10, 2018 , ജോണ്‍ ഇളമത

ulsavappittennu banner1മാമാങ്കത്തില്‍ കേട്ടതു മോശം
മലയാളികളുടെ നെറിയുടെ നാറ്റം
വന്നവരൊക്കെ പൊങ്ങമ്മാരായി
ആടുകളെ പട്ടികളാക്കി
പട്ടികളെ ആടുകളാക്കി
മദ്യമൊഴുകി അരമനതോറും
വിദ്യകളനവധി പയറ്റും വമ്പര്‍!

ബാങ്ക്വറ്റ് ഹാളില്‍ വമ്പര്‍ നിരന്നു
വായ്താളമതങ്ങനെ ഒഴുകി
ജാഡയിലെത്തി സിനിമാസീരിയല്‍
ജാള്യതമന്യേ വീമ്പുമുഴക്കി

മാധ്യമ ചര്‍ച്ചയും,മതസൗഹാര്‍ദ്ദവും
കോട്ടംകടാതെ നടന്നു
സാഹിത്യവും,സുവനീറും
സംസ്ക്കരത്തിന്‍ വിഴുപ്പുകളായി
അക്ഷരമറിത്തവരമരക്കാരായി
സരസ്വതിയെ കുപ്പിയിലാഴ്ത്തി

നേതാക്കന്മാരെ ചുറ്റി
സിനിമാക്കാരെ ചുറ്റി
ഈച്ചപറക്കും പോലെ
നടക്കും കൂട്ടര്‍
തോളില്‍ കയ്‌നിട്ടൊരു ഫോട്ടോ
എടുക്കും കൂട്ടര്‍
എവിടയുമങ്ങനെ ചില ചുറ്റിക്കളികള്‍!

ആനകളൊന്നാകാന്‍
ആഹ്വാനം കേട്ടുതുടങ്ങി
എവിടെ നടക്കാന്‍?
കസേരകളില്ലാത്ത കസേരകളി
എവിടെ നടക്കാന്‍ !!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top