Flash News

മലയാള സിനിമയില്‍ മാറ്റത്തിന്റെ കാലം; ചരിത്രത്തില്‍ ആദ്യമായി ഒരു സ്വയം സേവകന്‍ നായകനായി എത്തുന്ന പതിമൂന്നിന്റെ പോസ്റ്ററിനു നവമാധ്യമങ്ങളില്‍ മികച്ച വരവേല്‍പ്പ്..!

July 10, 2018 , കൊട്ടാരക്കര ഷാ, പി.ആര്‍.ഒ

1531183442098നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ എത്ര സുരക്ഷിതരാണ്..! നിയമവും, സംസ്കാരവും ചേര്‍ന്നു പോയെങ്കില്‍ എന്നു ഭീതിയോടെ ആഗ്രഹിക്കുന്ന ഒരു ജനതയിലേക്ക് തികച്ചും പുതിയ രീതിയില്‍ കഥ പറയുന്നൊരു ചലച്ചിത്രം വരുന്നു.

ഷജീര്‍ ഷാ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന “പതിമൂന്ന്” എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്… ജ്വാലാമുഖി ക്രിയേഷന്‍സാണ് പതിമൂന്ന് അണിയിച്ചൊരുക്കുന്നത്.

ഗാര്‍ഹികമായി പെണ്‍കുട്ടികള്‍ നേരിടുന്ന വിഷയങ്ങളുടെ കാണാപ്പുറമുണ്ട്, പലപ്പോഴും വെളിപ്പെടാത്തത്, അത് എത്രമാത്രം അപമാനമാണ് രാജ്യത്തിനും, ഓരോ സമൂഹത്തിനും, കുടുംബങ്ങള്‍ക്കും ഉണ്ടാകുന്നത് എന്നു പലരും ചിന്തിക്കാത്തിടത്തു നിന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ഇത്തരം ഒരു ആശയം രൂപപ്പെട്ടത് എന്ന് സംവിധായകന്‍ ഷജീർ ഷാ പറഞ്ഞു.

ഛായാഗ്രഹണം : ആനന്ദ് കൃഷ്ണ

എഡിറ്റിംഗ് : സുഹാസ് രാജേന്ദ്രന്‍

ഗാനരചന : ഷാഹിദ ബഷീര്‍, സാജന്‍ വേളൂര്‍

സംഗീത സംവിധാനം : ബഷീര്‍ നൂഹ്, ജോസി പുല്ലാട്

ബിജിഎം, പ്രോഗ്രാമിങ്ങ് : മിഥുന്‍ മുരളി

കലാ സംവിധാനം : രാജേഷ് ട്വിങ്കിള്‍

വി എഫ് എക്സ് & മേക്ക്അപ്പ് : ശ്രീജിത്ത് കലൈഅരശു

സൗണ്ട് ഡിസൈന്‍ : രാഹുല്‍ ടികെ, നിതീഷ്

മിക്സിങ്ങ് : ഷാബു ചെറുവല്ലൂര്‍

പി ആര്‍ ഓ : കൊട്ടാരക്കര ഷാ

വസ്ത്രാലങ്കാരം : സച്ചിന്‍ കൃഷ്ണ

പ്രോജക്റ്റ് മാനേജേഴ്സ്: ശ്രീജിത്ത് & സുഹാസ്

നിശ്ചല ഛായാഗ്രഹണം : വിനു പത്മകുമാര്‍, അജേഷ് ജയന്‍

സ്റ്റുഡിയോ : ആര്‍ എസ് മീഡിയ, എം എസ് മ്യൂസിക് ഫാക്ടറി

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സതീഷ്, സാജന്‍ വേളൂര്‍

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ശ്രീജിത്ത് കലൈഅരസു

വളരെ വര്‍ഷങ്ങളായി മിമിക്രി രംഗത്തുള്ള സാബു തിരുവല്ല ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒപ്പം ഫരിയ, ഗൗരി, സൈറ, ഷബീര്‍, രാജേഷ് നായര്‍, ദീപു ക്രിസ്, അജിത്ത്, കനക, പ്രമോദ് ദാസ്, ദീപക് സനല്‍, വിനോദ് ഗിന്നസ്, ബിജു കലാഭവന്‍, സുബാഷ് പണിക്കര്‍, ലാല്‍ മുട്ടത്തറ, ബിജു ബാഹുലേയന്‍, നിതീഷ് ശശിധരന്‍, ശ്രീജിത്ത് കലൈഅരശു, ലക്ഷ്മി, റോയ്, രമേശ് ആലുവ, ഷാനി, സച്ചിന്‍ കൃഷ്ണ, ഗ്രേസി, കൊട്ടാരക്കര ഷാ, അനീഷ് ജയരാജ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആരവങ്ങളും ആഘോഷങ്ങളും ഇല്ലാതെ “പതിമൂന്ന്” തുടങ്ങി, സിനിമാ ജീവിതത്തിലെ പരീക്ഷണം, ഇത്തവണ പുതിയ ഒരു രീതിയാണ് , പുതിയ ഒരു പാതയാണ് സിനിമയുടെ അകത്തും പുറത്തും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഈ ശ്രമം വിജയിക്കുന്നു എങ്കില്‍ സിനിമാ മോഹവുമായി നടക്കുന്ന ഏവര്‍ക്കും സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ പറ്റും. അനുഗ്രഹങ്ങളും പ്രാര്‍ത്ഥനയും വേണം. സംവിധായകന്‍ ഷജീര്‍ ഷാ പറയുന്നു. ചിത്രം പ്രതിപാദിക്കുന്നത് രാഷ്ട്രീയല്ല, സാമൂഹിക പ്രതിബദ്ധതയാണ് ഈ സിനിമയുടെ വിഷയമെന്നും ഷജീര്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ ബി ഡബ്ലിയു, ലെച്ച്മി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷജീര്‍ സംവിധാനം ഈ സിനിമ തികച്ചും ആനുകാലിക പ്രസക്തിയുളള ഒരു വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പൂജ മുതല്‍ തന്നെ ചര്‍ച്ചയായ സിനിമയുടെ വിഷയം തുളസിദാസ് ഉള്‍പ്പെടെയുളള സംവിധായകരില്‍ നിന്നും പ്രശംസയ്ക്ക് ഇടയായിരുന്നു. സംഘ പുത്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തിന്റെ പോസ്റ്ററിനു മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

FB_IMG_1531173200009

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top