Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലയാളികളില്‍ മൂന്നു പേര്‍ വിദേശത്തേക്ക് കടന്നു; പിടികൂടാന്‍ ഇന്റര്‍ പോളിന്റെ സഹായം തേടി കേരള പോലീസ്

July 11, 2018

sfi-abhimanyuകൊച്ചി: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി എം. അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന. കൊലയാളികളെ കണ്ടെത്താന്‍ കേരള പൊലീസ് രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടും.

കൊലയാളി ഉള്‍പ്പെടെ അക്രമിസംഘത്തിലെ മൂന്ന് പേരാണ് വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായാണു പ്രാഥമിക നിഗമനം. പ്രതികള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകളുണ്ടായിരുന്നതായും സംശയിക്കുന്നു.

കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് വിഭാഗത്തിനു നേരിട്ടു വിദേശത്തേക്കു പോവാന്‍ സാങ്കേതിക തടസ്സമുള്ളതിനാല്‍ അന്വേഷണം എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു.

കൊലപാതകത്തിനു പിന്നില്‍ ദീര്‍ഘകാലത്തെ ഗൂഢാലോചന നടന്നതിനുള്ള തെളിവുകളാണ് പൊലീസിന് ലഭിക്കുന്നത്. പ്രതികള്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിരുന്നുവെന്നും സൂചനയുണ്ട്.കൊലയാളി സംഘത്തിനു നേതൃത്വം നല്‍കിയതു നെട്ടൂര്‍ സ്വദേശികളായ ആറുപേരാണെന്ന മൊഴികളും പൊലീസിനു ലഭിച്ചു. ഇവരില്‍ രണ്ടു പേര്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരാണ്. വിചാരണയില്‍ എന്‍ഐഎ കോടതി ഇവരെ വിട്ടയച്ചതിനു ശേഷവും ഇവര്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.

പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പു അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി അഭിമന്യു വധക്കേസില്‍ പൊലീസ് തിരയുന്ന മുഖ്യപ്രതി ആലപ്പുഴ വടുതല നദുവത്ത് നഗര്‍ ജാവേദ് മന്‍സിലില്‍ മുഹമ്മദിന്റെ കുടുംബത്തിനു ബന്ധമുണ്ടായിരുന്നെന്നു കണ്ടെത്തിയത്. മഹാരാജാസ് കോളജിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥിയായ മുഹമ്മദ് ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആണെന്നു പൊലീസ് പറഞ്ഞു. വീട്ടുകാരും ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഇരുന്നൂറിലധികം പേരുടെ വിവരശേഖരം പൊലീസ് തയാറാക്കിക്കഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top