Flash News
നവ കേരള നിര്‍മ്മാണ പദ്ധതി അമേരിക്കന്‍ മലയാളികളുമായി മുഖ്യമന്ത്രി പങ്കുവെച്ചു   ****    കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****   

ആശുപത്രിയില്‍ വെച്ച് കണ്ട് പരിചയപ്പെട്ട യുവാവുമായി മൂന്നു മക്കളുടെ അമ്മ ഒളിച്ചോടി

July 11, 2018

Malayalam-daily-news-thump-1-2-3-1-1-1-1-3-1-1-1-2-1അടിമാലി: ആശുപത്രി കിടക്കയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കാമുകനൊപ്പം നാടുവിട്ടു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നു കുട്ടികളുടെ അമ്മയായ ബൈസണ്‍വാലി സ്വദേശിനി കാമുകനൊപ്പം പോയത്. ഇളയകുഞ്ഞിനെ ചികിത്സിക്കുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ ആശുപത്രിയിലെത്തിയത്. ഈ സമയം മറയൂര്‍ സ്വദേശിയായ അവിവാഹിതനായ യുവാവ് ജ്യേഷ്ഠനെ ചികിത്സിക്കാന്‍ ഇവിടെ എത്തി. ഇവിടെ വെച്ച് ഇരുവരും പരിചയപ്പെട്ടു. വെറും നാല് ദിവസത്തെ പരിചയമാണ് ഒളിച്ചോട്ടം വരെയെത്തിയത്.

ഭര്‍ത്താവ് വീട്ടില്‍ പോയ സമയത്ത് കുഞ്ഞിനെ കട്ടിലില്‍ കിടത്തി. ഉടന്‍ വരാം, കഞ്ഞിനെ നോക്കണം എന്ന് സമീപത്തെ രോഗിയോട് പറഞ്ഞേല്‍പ്പിച്ച് യുവതി കാമുകനോടൊപ്പം മുങ്ങുകയായിരുന്നു. വൈകുന്നേരം ഭര്‍ത്താവ് മറ്റു രണ്ടു കുട്ടികളെയും കൂട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ അടിമാലി പൊലീസില്‍ പരാതി നല്‍കി.

ചൊവ്വാഴ്ച യുവതിയെ പൊലീസ് മറയൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് അടിമാലി സ്റ്റേഷനില്‍ കൊണ്ടുവന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ താല്പര്യമില്ലെന്നും കാമുകനൊപ്പം പോയാല്‍ മതിയെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ യുവതിയെ പൊലീസ് ചെറുതോണിയിലെ സദര്‍ ഹോമില്‍ പ്രവേശിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top