Flash News

‘അമ്മ’യിലെ തെരഞ്ഞെടുപ്പ്; പാര്‍‌വ്വതിയെ മത്സരത്തില്‍ നിന്ന് പിന്തിരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: ഇടവേള ബാബു

July 11, 2018

edavela-parvathy-830x412അമ്മ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തുനിഞ്ഞ പാർവതിയെ താൻ പിന്തിരിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണു താൻ ശ്രമിച്ചതെന്നും ഡബ്ല്യുസിസി കൂട്ടായ്മയിലെ മറ്റൊരു പ്രമുഖ നടിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെന്നും ബാബു പറഞ്ഞു.

പാർവതിയെ മാത്രമല്ല, ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്കു വേണമെങ്കിലും അമ്മ ഓഫിസിൽനിന്ന് നാമനിർദേശ പത്രിക ലഭിക്കുമായിരുന്നു. പാനലിനു പുറത്തുനിന്ന് ഉണ്ണി ശിവപാൽ ഇങ്ങനെ പത്രിക നൽകിയിരുന്നു. നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനായി അമ്മ ഷോയ്ക്കിടെ പാർവതിയോടു താൻ സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്നായിരുന്നു മറുപടി.ഡബ്ല്യുസിസി കൂട്ടായ്മയിലെ പ്രമുഖ നടിയോടു വൈസ് പ്രസിഡന്റാവണമെന്നു പറഞ്ഞപ്പോൾ എല്ലാ പിന്തുണയുമുണ്ടാവുമെന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു– ബാബു പറഞ്ഞു.

അമ്മയിൽ നിന്ന് നാല് നടിമാർ രാജിവച്ചത് ഏറെ വാർത്ത സൃഷ്ടിച്ചിരുന്നു. ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ നടിമാരായ രമ്യ നമ്ബീശന്‍, ഭാവന എന്നിവര്‍ മാത്രമാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം അമ്മയുടെ നിയുക്ത പ്രസിഡണ്ട് മോഹൻലാൽ പത്രസമ്മേളനം വിളിച്ചു നടിമാർ രാജിവച്ചതിനെ പരോക്ഷമായി വിമർശിച്ചിരുന്നു.റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരുടെ രാജിക്കത്ത് അമ്മക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനെതിരെ നടി പത്മപ്രിയ രംഗത്ത് വന്നിരുന്നു.

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം പാര്‍വതി അറിയിച്ചിരുന്നു. എന്നാൽ നടിയെ ഇടവേള ബാബു പിന്തരിപ്പുച്ചുവെന്ന വാർത്ത ചർച്ചയായിരുന്നു.അമ്മ‍യിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ച നടി പാര്‍വതിയെ താന്‍ പിന്തിരിപ്പിച്ചുവെന്ന ആരോപണത്തിനെതിരെയാണ് ഇടവേള ബാബു രംഗത്തെത്തിയത്. അമ്മയില്‍ ജനാധിപത്യം ഇല്ലെന്നും ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിച്ചതിന് ശേഷമാണ് ജനറല്‍ ബോഡി ചേരുന്നതെന്നും ഒരു സ്വകാര്യ ചാനലിനോട്‌ പത്മപ്രിയ പറഞ്ഞിരുന്നു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍, ഭാവന എന്നിവര്‍ രാജിക്കത്ത് നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും പത്മപ്രിയ വ്യക്തമാക്കിയിരുന്നു.

അമ്മ എന്ന സംഘടനയിൽ 484 അംഗങ്ങളാണ്. ഇതിൽ 248 പുരുഷന്മാരും 236 സ്ത്രീകളും.12 ഹോണററി അംഗങ്ങളും, 372 ലൈഫ് മെമ്പർമാരും അമ്മയിൽ ഉണ്ട്. അമ്മ ജനങ്ങൾക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും ഇടവേള പറഞ്ഞു. 1995 മുതൽ സിനിമ മേഖലയിൽ കഷ്ടതകൾ അനുഭവിക്കുന്ന സിനിമാക്കാരിലെ പത്ത് പേർക്ക് കൈനീട്ടം പോലെ 1000 രൂപ കൊടുത്തു തുടങ്ങിയത് ഈ ഓഗസ്റ്റ് 01 മുതൽ 143 പേർക്ക് മാസം തോറും 5000 രൂപ വീതം മരണം വരെ കൈനീട്ടം നൽകും. മറ്റൊരു സംഘടനകളിലും ഇത്തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നില്ല. സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന സഹ പ്രവർത്തകർക്കും വളരെ മുതിർന്നവർക്കും പ്രവേശന ഫീസ് പൂർണമായും ഒഴിവാക്കി അമ്മയിൽ ഹോണററി അംഗത്വം നല്കുന്നതിനോടൊപ്പം കൈനീട്ടം അനുവദിക്കുകയും ചെയ്യുന്നുണ്ട്.

5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വര്ഷങ്ങളായി നടപ്പിൽ വന്നിട്ട്. ഇതിനു പുറമെ, 10 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് നൽകുന്നുമുണ്ട്. കൂടാതെ, അപകടത്തിൽ പെട്ട് വിശ്രമകാലയളവിൽ ആഴ്ച തോറും 1500 രൂപ വീതം ഇൻഷുറൻസ് കമ്പനിയിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നു. ഇതിനാവശ്യമായ അംഗങ്ങളുടെ പ്രീമിയം പൂർണമായും അമ്മയാണ് നൽകിവരുന്നത്. അമ്മയിലെ സഹപ്രവർത്തകർക്ക് ചികിത്സ ധനസഹായം അമ്മ നല്കുനുണ്ട്. അമ്മയുടെ നീക്കിയിരുപ്പിൽ നിന്ന് ഭരണത്തിലുള്ള സർക്കാറുകളെ സാഹായിക്കാറുണ്ട്. കാർഗിൽ യുദ്ധം, ലാത്തൂരിൽ ഭൂമികുലുക്കം ഉണ്ടായ സമയം, സുനാമി പുനരുദ്ധാരണ വേള അമ്മ സാമ്ബത്തിക സഹായം നൽകിയിരുന്നു. മരിച്ച നടനും തിരക്കഥാകൃത്തുമായ കൊച്ചിൻ ഹനീഫയുടെ മക്കളുടെ വിദ്യാഭ്യാസം നോക്കുന്നത് സംഘടനയാണ്.

അമ്മ വീട് എന്ന പദ്ധതിയിലൂടെ സമൂഹത്തിലെ തീർത്തും നിര്ധനരായവർക്കു 5 ലക്ഷം രൂപയുടെ വീട് വെച്ച് കൊടുക്കുന്നു. കേരളത്തിന്റെ വിവിധയിടങ്ങളിൽ 6 അമ്മ വീടുകൾ പൂർത്തീകരിക്കുന്നു, ഒരെണ്ണത്തിന്റെ താക്കോൽ ദാനം കഴിഞ്ഞു. 6 എണ്ണം പണിപ്പുരയിൽ ആണ്. മാധ്യമ രംഗത്തെ പ്രശസ്ത പത്രമായ മാധ്യമ വും, അമ്മയും കൈകോർത്ത് അക്ഷര വീട് എന്ന പദ്ധതി നടത്തിവരുന്നു. തെരുവുകളിൽ അലഞ്ഞു നടക്കുന്ന മാനസിക രോഗികളെയും അസുഖ ബാധിതരേയും കണ്ടെത്തി അവരെ ശുചിയാക്കി ആശുപത്രികളിൽ എത്തിച്ചു ചികിൽസ നൽകുന്ന തെരുവോരം മുരുകന് തന്റെ സൽക്കർമത്തിനു സഹായകമാകുന്ന രീതിയിൽ അമ്മ ശുചി മുറി അടക്കമുള്ള ആധുനിക സൗകര്യത്തോടു കൂടിയ ഒരു ആംബുലൻസ് വാങ്ങി നൽകി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top