Flash News

ഫാമിലി കോണ്‍‌ഫറന്‍സിലെ കലാപരിപാടികള്‍

July 11, 2018 , രാജന്‍ വാഴപ്പള്ളില്‍

getPhotoന്യൂയോര്‍ക്ക് : കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് കലാപരിപാടികള്‍ ജൂലൈ 19 വ്യാഴാഴ്ച 7:30 ന് തുടങ്ങും. ഭദ്രാസനത്തിന്റെ ഇടവകകളില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത പരിപാടികള്‍ കോണ്‍ഫറന്‍സിന്റെ ഇടവേളകളില്‍ അവതരിപ്പിക്കും.

ബൈബിള്‍ സംബന്ധമായതും അല്ലാത്തതുമായ ചിത്രീകരണങ്ങള്‍, നൃത്തങ്ങള്‍, ഗാനാലാപനങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കോഓര്‍ഡിനേറ്റര്‍ ആശാ ജോര്‍ജ് അറിയിച്ചു.

പ്രോഗ്രാമിന്റെ എംസിമാര്‍ ജോവല്‍ കുര്യനും, കൃപയാ വര്‍ഗീസും ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ എത്തുന്നവര്‍ ആവശ്യമായ സാധന സാമഗ്രികളുമായി എത്തേണ്ടതാണെന്ന് കമ്മിറ്റി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ആശാ ജോര്‍ജ്: 973 600 2127.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top