Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

മൂന്നു കുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

July 11, 2018 , പി പി ചെറിയാന്‍

Prices+Corner+5+Dead+Edwards+Familyഡെലവയര്‍: ഡെലവയര്‍ പ്രിന്‍സസ് കോര്‍ണറിലുള്ള വീട്ടില്‍ അഞ്ചു പേര്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മാത്യു എഡ്വേര്‍ഡ് (42) ഭാര്യ ജൂലി (41) ആറും നാലും മൂന്നും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണു കൊല്ലപ്പെട്ടത്.

പിതാവ് മാത്യു എഡ്വേര്‍ഡ് നാലു പേരേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 9 തിങ്കളാഴ്ച വീട്ടില്‍ നിന്നും ലഭിച്ച ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് എത്തിച്ചേര്‍ന്ന പൊലീസ് വീടിന്റെ മുകള്‍ നിലയിലാണ് അഞ്ചു പേരും വെടിയേറ്റു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളും ജോലി നഷ്ടപ്പെട്ടതുമാണു മാത്യുവിനെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.

മാതാപിതാക്കളും കുട്ടികളുമായും നല്ല ബന്ധമാണുണ്ടായിരുന്നതെന്നും മക്കളെ വളരെയധികം സ്‌നേഹിക്കുന്ന മാതാവായിരുന്നു ജൂലിയെന്നും പേര്‍ വെളിപ്പെടുത്താനാകാത്ത അയല്‍വാസി പറഞ്ഞു. ഡലവയര്‍ ഡിവിഷന്‍ ഓഫ് ഫോറന്‍സിക് സയന്‍സ് നടത്തിയ ഓട്ടോപ്‌സിയില്‍ മരണം കൊലപാതകവും ആത്മഹത്യയുമാണെന്ന് സ്ഥിരീകരിച്ചു.

father mom kids

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top