Flash News

പി.വൈ.പി.എ വി ബി എസ് 16 മുതല്‍

July 11, 2018 , നിബു വെള്ളവന്താനം

Screenshot_20180710-144949_WhatsAppന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോര്‍ത്തമേരിക്കന്‍ ഈസ്‌റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ വെക്കേഷണല്‍ ബൈബിള്‍ സ്‌കൂള്‍ ജൂലൈ 16 മുതല്‍ 18 വരെ ന്യൂജേഴ്‌സി ഹാക്കന്‍സാക്കിലുള്ള ഐ.സി.എ ചര്‍ച്ചിലും 25 മുതല്‍ 27 വരെ ന്യൂയോര്‍ക്ക് ലെവിട്ടണ്‍ ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാഹാളിലും വെച്ച് നടത്തപ്പെടും. 4 വയസ് മുതല്‍ 13 വയസുവരെയുള്ള കുട്ടികള്‍ക്ക് ‘ഷിപ്പ് റെക്‌സ് ‘ വി.ബി.എസില്‍ പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബൈബിള്‍ ക്ലാസും തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഡോ. റോജന്‍ സാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 718 288 1485

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top