Flash News
ദളിത് സ്ത്രീ സ്കൂളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെതിരെ ഇതര ജാതിക്കാരുടെ പ്രതിഷേധം; അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു   ****    വേണ്ടിവന്നാല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും നികുതി ചുമത്തുമെന്ന് ട്രം‌പ്   ****    മെയ് ദിനത്തില്‍ പ്രതിഷേധം നടത്തിയവരെ ആക്രമിച്ച ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷാ ഭടനെ സര്‍‌വ്വീസില്‍ നിന്ന് പുറത്താക്കി   ****    പ്രധാനമന്ത്രിയുടെ ആഫ്രിക്കാന്‍ യാത്ര തിങ്കളാഴ്ച; റുവാണ്ടയിലെ റവേരു ഗ്രാമത്തിലേക്ക് മോദിയുടെ വക ഇരുന്നൂറ് പശുക്കളെ സമ്മാനമായി നല്‍കും   ****    പിഞ്ചുകുഞ്ഞിനെ (ഏഴ് മാസം) പീഡിപ്പിച്ച പ്രതിക്ക് വധശിക്ഷ   ****   

അഡ്വ. സനല്‍കുമാറിന് ടാമ്പായില്‍ ജൂലൈ 31-ന് സ്വീകരണം നല്‍കുന്നു

July 11, 2018 , ജോയിച്ചന്‍ പുതുക്കുളം

sanalkumar_picറ്റാമ്പാ: ഫോമ, ഫൊക്കാന ദേശീയ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനു അമേരിക്കയില്‍ എത്തിയ സി.പി.എം. നേതാവും, തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ അഡ്വ. സനല്‍കുമാറിന് റ്റാമ്പായില്‍ ഹൃദ്യമായ സ്വീകരണം നല്‍കുന്നു.

അഡ്വ. സനല്‍കുമാര്‍ നിലവില്‍ സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കഴിഞ്ഞ 25 വര്‍ഷമായി സഹകരണ രംഗത്തെ കേരളത്തിലെ നിറസാന്നിധ്യവും, പത്തനംതിട്ട ജില്ലാ സഹകരണബാങ്ക് മുന്‍ പ്രസിഡന്റുമാണ്. പരുമല ദേവസ്വം ബോര്‍ഡ് കോളജ് യൂണിയന്‍ ചെയര്‍മാന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല യൂണിയന്‍ സെക്രട്ടറി, സെനറ്റ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തിരുവല്ലയിലെ പ്രമുഖ അഭിഭാഷകനുമാണ്.

റ്റാമ്പായിലെ വിവിധ സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ചിട്ടുള്ള സമ്മേളനം വൈകുന്നേരം 6.45-ന് ആരംഭിക്കും. കേരളാ സെന്ററില്‍ (606 Lenna Ave, Seffner, FL 33584) നടക്കുന്ന യോഗത്തില്‍ റ്റാമ്പായിലെ വിവിധ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ സംബന്ധിക്കുന്നതാണ്. അഡ്വ. സനല്‍കുമാറിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), സജി കരിമ്പന്നൂര്‍ (813 263 6302), ഉല്ലാസ് ഉലഹന്നാന്‍ (727 776 4443), ബിനു മാമ്പിള്ളി (941 580 2205), ടിറ്റോ ജോണ്‍ (813 408 3777), സുനില്‍ വര്‍ഗീസ് (727 793 4627), ടോമി മ്യാല്‍ക്കര (813 416 9183), ജോസ് ഉപ്പൂട്ടില്‍ (813 334 5135).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top