ശാന്തപുരം: ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ തല്പരരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ ആരംഭിച്ച ദഅ്വാ കോളജിലേക്ക് അഡ്മിഷന് ആരംഭിച്ചു. അറബി, ഇസ്ലാമിക വിഷയങ്ങളില്‍ ബിരുദധാരികളായ ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. ടെസ്റ്റിനും ഇന്റര്‍വ്യൂവിനും ശേഷം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം, താമസ സൗകര്യം എന്നിവക്ക് പുറമെ മാസാന്ത സ്കോളര്‍ഷിപ്പും നല്‍കുന്നതായിരിക്കും. www.aljamia.net വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 ജൂലൈ 24ന് രാവിലെ 10 മണിക്ക് നടക്കുന്ന ടെസ്റ്റിനും ഇന്റര്‍വ്യൂവിനും അല്‍ ജാമിഅ ക്യാമ്പസില്‍ എത്തിച്ചേരുക.
വിശദ വിവരങ്ങള്‍ക്ക് 8606667449 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply