Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

പിതാവിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്നു മകന്‍

July 13, 2018 , പി.പി. ചെറിയാന്‍

Newsimg2_69854890സാന്‍ അന്റോണിയൊ : 2004 ല്‍ സാന്‍ അന്റോണിയായിലെ കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ കവര്‍ച്ച നടത്തുന്നതിനിടെ വെടിയേറ്റു മരിച്ച ഇന്ത്യന്‍ അമേരിക്കന്‍ ഹസ്മുഖ് പട്ടേലിന്റെ ഘാതകന്റെ വധശിക്ഷ ഒഴിവാക്കണമെന്ന് മകന്‍ മിതേഷ് പട്ടേല്‍ ആവശ്യപ്പെട്ടു.

ജൂലൈ 17 ന് നിശ്ചയിക്കപ്പെട്ട വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ടെക്‌സസ് കോര്‍ട്ട് ഓഫ് ക്രിമിനല്‍ അപ്പീല്‍സ് തള്ളിയിരുന്നു.

14 വര്‍ഷം മുമ്പ് 21 വയസ്സുള്ള പ്രതിയുടെ അറിവില്ലായ്മയായിരിക്കും ഇങ്ങനെയൊരു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്നും, 14 വര്‍ഷത്തെ ജയില്‍ ജീവിതം പ്രതി ക്രിസ് യങ്ങിന്റെ ജീവിതം ആകെ മാറ്റിമറിച്ചിരിക്കുകയാ ണെന്നും ക്രിസിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ കുട്ടികള്‍ക്ക് പിതാവും മാതാപിതാക്കള്‍ക്ക് ഒരു മകനും നഷ്ടപ്പെടുന്നതിനു മാത്രമേ ഉപകരിക്കൂ എന്നും പട്ടേല്‍ പറഞ്ഞു. മരണത്തെ പ്രതീക്ഷിച്ചു ഡെത്ത് റോയില്‍ കഴിയുന്ന ക്രിസ് കുട്ടികള്‍ക്ക് നല്ലൊരു പിതാവും ഒഴിവു സമയങ്ങളില്‍ നല്ലൊരു പെയിന്ററുമായി മാറി കഴിഞ്ഞിട്ടുണ്ട്.

മിതേഷ് പട്ടേല്‍ തന്നെ മുന്‍കൈയ്യെടുത്ത് 23,000 ഒപ്പുകള്‍ ശേഖരിച്ചു ടെക്‌സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന്റെ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. വധശിക്ഷക്ക് വിധിക്കപ്പെട്ടവരോട് യാതൊരു അനുകമ്പയും പ്രകടിപ്പിക്കാത്ത ഗവര്‍ണര്‍ ക്രിസിന്റെ വധശിക്ഷ ഒഴിവാക്കുമോ എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മിതേഷും ഘാതകന്റെ കുടുംബാംഗങ്ങളും.

image

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top