Flash News
കേരളത്തിന്റെ നവനിര്‍മ്മാണ പ്രക്രിയയില്‍ അമേരിക്കന്‍ മലയാളികളുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍   ****    ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****   

ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നുള്ള യു.എന്‍. റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍; അടിസ്ഥാനരഹിത റിപ്പോര്‍ട്ടാണതെന്ന്

July 13, 2018

Nirmala-Sitharam-PTIന്യൂഡല്‍ഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള യുഎന്‍ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. എവിടെയൊക്കെയോ ഇരുന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. കശ്മീലെത്തിയാലെ സൈന്യത്തിന്റെ നടപടികള്‍ മനസ്സിലാക്കാന്‍ കഴിയൂവെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, റഷ്യയുമായുള്ള എസ് 400 മിസൈല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. കരാര്‍ നടപ്പാക്കാന്‍ നാല് വര്‍ഷം വരെ സമയമെടുക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

യുഎൻ ആദ്യമായാണ് കശ്മീരിലെയും പാക്ക് അധിനിവേശ കശ്മീരിലെയും (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു റിപ്പോർട്ട് പുറത്തിറക്കുന്നത്.

യുഎൻ റിപ്പോർട്ടിൽ പറയുന്നത്: 2016 ജൂൺ മുതൽ കഴിഞ്ഞ ഏപ്രിൽ വരെയുള്ള സംഭവവികാസങ്ങളെക്കുറിച്ചാണു യുഎൻ റിപ്പോർട്ട്. ഇതിൽ‍ പരാമർശിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കാൻ അനുവദിക്കണമെന്ന യുഎൻ സംഘത്തിന്റെ ആവശ്യം ഇന്ത്യയും പാക്കിസ്ഥാനും നിരസിച്ചിരുന്നു. വിവിധ സംഘടനകളിൽനിന്നു വിവരാവകാശ നിയമപ്രകാരവും പത്രവാർത്തകളുടെ അടിസ്ഥാനത്തിലും ശേഖരിച്ച വിവരങ്ങളാണു റിപ്പോർട്ടിലുള്ളത്.

2016 ജൂലൈ എട്ടിന് ഹിസ്ബുൽ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നു കശ്മീരിലുണ്ടായ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇന്ത്യൻ സായുധസേന അമിതമായ നടപടികളെടുത്തെന്നും അതു നിയമവിരുദ്ധമായ കൊലപാതകങ്ങളിൽ കലാശിച്ചെന്നും റിപ്പോർട്ട് ആരോപിക്കുന്നു. 2016 ജൂലൈ മുതൽ കഴിഞ്ഞ മാർച്ച് വരെ സായുധസേനയുടെ നടപടികളിൽ 130–145 പേർ കൊല്ലപ്പെട്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. കശ്മീരിൽ പ്രവർത്തിക്കുന്ന ‘സായുധ സംഘങ്ങളെ’ പാക്ക് സൈന്യം സഹായിക്കുന്നുവെന്നാണു വിദഗ്ധരുടെ വിലയിരുത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.

മനുഷ്യാവകാശ ലംഘനം തടയുന്നതിനും നീതി ഉറപ്പാക്കുന്നതിനും കശ്മീരിലെ സായുധസേനാ പ്രത്യേക അവകാശ നിയമവും ജമ്മു കശ്മീർ പൊതുസുരക്ഷാ നിയമവും തടസ്സമാകുന്നു. സായുധസേനാംഗങ്ങൾ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ പോലും സ്വതന്ത്രമായി അന്വേഷിക്കപ്പെടുന്നില്ലെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

ശുപാർശകൾ 

കശ്മീരിലെ ജനങ്ങൾക്കും പങ്കാളിത്തമുള്ള അർഥവത്തായ ചർച്ചയിലൂടെ മാത്രമേ കശ്മീർ പ്രശ്നത്തിനു പരിഹാരം കാണാനാവൂ എന്നാണു റിപ്പോർട്ടിലെ വിലയിരുത്തൽ. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു സമഗ്രവും സ്വതന്ത്രവുമായ രാജ്യാന്തര അന്വേഷണം വേണം. സുരക്ഷാനടപടികളുമായി ബന്ധപ്പെട്ടുള്ള മരണങ്ങളെക്കുറിച്ച് സുപ്രീം കോടതിയുടെ മാർഗരേഖയുടെ അടിസ്ഥാനത്തിൽ അന്വേഷണം വേണം. ഇന്ത്യയും പാക്കിസ്ഥാനും ജനങ്ങളുടെ സ്വയം നിർണയാവകാശം മാനിക്കണമെന്നും മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കമ്മിഷൻ ഓഫ് ഇൻക്വയറി

രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളും അവകാശങ്ങളും ലംഘിക്കപ്പെടുന്ന സ്ഥിതികളെയും സാഹചര്യങ്ങളെയും കുറിച്ച് അന്വേഷിച്ച് വസ്തുതകൾ കണ്ടെത്താനും മനുഷ്യാവകാശ ലംഘനമുണ്ടെ‌ങ്കിൽ പരിഹാരം നിർദേശിക്കാനുമുള്ളതാണ് െഎക്യരാഷ്ട്ര സംഘടനയുടെ കമ്മിഷൻ ഓഫ് ഇൻക്വയറി. യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. സിറിയ, മ്യാൻമർ, ലബനൻ, ഗാസ, കൊറിയ തുടങ്ങിയ പല സംഘർഷ മേഖലകളിലും ഇത്തരം അന്വേഷണ സമിതികളുടെ ഇടപെടലുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top