Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

സാധക സംഗീത പുരസ്കാരം2018 പണ്ഡിറ്റ് രമേഷ് നാരായണന്

July 14, 2018 , ജോയിച്ചന്‍ പുതുക്കുളം

Newsimg2_46088712ന്യൂജേഴ്‌സി: ലളിതസംഗീതത്തെയും, ശുദ്ധസംഗീതത്തെയും, ഒരു പോലെ പ്രചരിപ്പിയ്ക്കുകയും, പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തുകൊണ്ട്, ട്രൈസ്‌റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന, സാധക സ്ക്കൂള്‍ ഓഫ് മ്യൂസിക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന, ഈ വര്‍ഷത്തെ സാധക സംഗീത പുരസ്കാരം പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍, പണ്ഡിറ്റ് രമേഷ് നാരായണന് നല്‍കുവാന്‍ തീരുമാനിച്ചു.

സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ച സംഗീതജ്ഞരെ ആദരിയ്ക്കുവാന്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന ഈ പുരസ്കാരം, ഈ വരുന്ന ജൂലൈ 22 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സിയിലെ, എഡിസണ്‍ ഹോട്ടലില്‍ വെച്ച് നല്‍കപ്പെടുമെന്ന് ഡയറക്ടര്‍, െ്രക.ഐ. അലക്‌സാണ്ടര്‍ അറിയിച്ചു. തദവസരത്തില്‍ ട്രൈസ്‌റ്റേറ്റിലെ സംഗീത പ്രേമികളും, സാധകയുടെ അഭ്യുദയകാംക്ഷികളും ഒത്തുചേരുന്നു. ഇതിനോടനുബന്ധിച്ച് ഒരു ലൈവ് സംഗീതവിരുന്നും, ഡിന്നറും ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. എന്‍ട്രി പാസ്സിനുവേണ്ടി ഫല്‍യറില്‍ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടുക.

pandit_pic2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top