Flash News
ഐക്യരാഷ്ട്ര സഭ അസംബ്ലിക്കിടെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഇന്ത്യാ – പാക് സമാധാന ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി   ****    ക്രിക്കറ്റിന് ഭാഷയോ ദേശമോ സംസ്ക്കാരമോ ആരാധകര്‍ക്ക് വിഷയമേ അല്ലെന്ന് തെളിയിച്ച് ഒരു വീഡിയോ; പാകിസ്താന്‍ യുവാവ് ഇന്ത്യന്‍ ദേശീയഗാനം ആലപിക്കുന്ന വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍   ****    ബിഷപ്പിനെ കുരുക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ മൊഴിയും ബിഷപ്പ് വന്ന കാറിന്റെ ഡ്രൈവറുടെ മൊഴിയും; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച ബിഷപ്പിന് അവസാനം ഉത്തരം മുട്ടി   ****    ഇ.എം.രാധ, പി.എം.മനോജ്, വി.എസ്.രാജേഷ്, സുധീര്‍ കരമന അമേരിക്കയിലേക്ക്   ****    ഡേറ്റിംഗില്‍ പതിയിരിക്കുന്ന അപകടങ്ങള്‍   ****   

ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശം: വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍

July 13, 2018 , നൗഷാദ് ആലവി

IMG_20180712_131301

ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജ് പഠന ക്യാമ്പ് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: വിശുദ്ധ ഹജ്ജ് വിളംബരം ചെയ്യുന്നത് മാനവിക സാഹോദര്യ സന്ദേശമാണെന്നും മനുഷ്യ മനസ്സിനെ വ്യക്തിതലത്തില്‍ നിന്നും സാമൂഹിക തലത്തിലേക്ക് ഉയര്‍ത്തുന്ന മഹത് തീര്‍ത്ഥാടനമാണതെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി പാലക്കാട് ഫൈന്‍ സെന്ററില്‍ സംഘടിപ്പിച്ച ഹജ്ജ് പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമത്വബോധവും പരസ്പര സ്നേഹവും സഹകരണവും സഹജീവികള്‍ക്കു വേണ്ടി ത്യാഗം സഹിക്കാനുള്ള സന്നദ്ധതയും വളര്‍ത്തുകയാണ് ഹജ്ജ്. മനുഷ്യരെ വേര്‍തിരിക്കുന്ന എല്ലാവിധ വിവേചനങ്ങളെയും വേര്‍തിരിവുകളെയും ഇല്ലായ്മ ചെയ്ത് മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്ത വളര്‍ത്തുകയാണ് ഹജ്ജ്. മുഴുവന്‍ ജീവിതവും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കാനുള്ള മനസ്സ് ഹജ്ജിലൂടെ വിശ്വാസി നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ്‌വി അധ്യക്ഷത വഹിച്ചു.

‘ഹജ്ജ്; എന്ത്, എങ്ങനെ’ എന്ന വിഷയത്തില്‍ ചാവക്കാട് ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് എം.എം. ശംസുദ്ദീന്‍ നദ്‌വി സംസാരിച്ചു.

‘പുണ്യ ഭൂമിയിലൂടെ’ എന്ന വിഷയത്തില്‍ ജില്ലാ സമിതിയംഗം അബ്ദുര്‍റഹ്മാന്‍ ഹസ്സനാര്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ അവതരിപ്പിച്ചു. ജാഫര്‍ പുലാപൊറ്റ സമാപനം നിര്‍വഹിച്ചു.

കേരള ഹജ്ജ് കമ്മിറ്റി പാലക്കാട് പ്രതിനിധി യൂനുസ് ഖാന്‍, ജില്ലാ സെക്രട്ടറി ബഷീര്‍ പുതുക്കോട് എന്നിവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ധീന്‍ സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ അബ്ദുഷുക്കൂര്‍ നന്ദിയും പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top