Flash News

നവാസ് ഷെരീഫിനെയും മകള്‍ മറിയം ഷെരീഫിനേയും അറസ്റ്റു ചെയ്തു

July 14, 2018

nawaz-and-daughter-1531534822മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അറസ്റ്റ് ചെയ്തു. ലാഹോര്‍ വിമാനത്താവളത്തില്‍ വെച്ച് പാക് നാഷണല്‍ അക്കൗണ്ടബിലിറ്റി അധികൃതരാണ് ഷെറീഫിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ മകള്‍ മറിയം ഷെറീഫും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിനെത്തുടര്‍ന്ന് വിമാനത്താവളത്തിന് വെളിയില്‍ പ്രതിഷേധിച്ച 400 ഓളം മുസ്ലീം ലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പനാമ പേപ്പേഴ്‌സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നുണ്ടായ കേസ്സുകളിലാണ് ഷെറീഫ്‌നെയും മകളെയും അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ അനധികൃത ഫ്‌ളാറ്റുകള്‍ സ്വന്തമാക്കിയെന്നതാണ് ഷെറീഫിനെതിരെയുള്ള ആരോപണം. അറസ്റ്റ് ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഷെറീഫും മകളും ലണ്ടനില്‍ നിന്ന് പാകിസ്ഥാനിലെത്തിയത്. നാളെ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷെറീഫിന്റെ മടങ്ങിവരവ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ലാഹോര്‍ പോലീസ് കനത്ത ജാഗ്രതയിലാണ്.

മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ (റിട്ട) മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും കണ്ടുകെട്ടി. അതേസമയം, മാതാവ് ബീഗം ഷാമിം അക്തറിനെയും സഹോദരന്‍ ഷെഹബാസിനെയും കാണാന്‍ നവാസ് ഷെരീഫിന് അനുമതി നല്‍കിയിട്ടുണ്ട്.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top