Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

സ്‌കൂളുകളില്‍ ഹൈടെക് സം‌വിധാനമൊരുക്കി വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പുമായി കേരള സര്‍ക്കാര്‍

July 16, 2018

smart-class-830x412പൊതുവിദ്യാലയങ്ങള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 40,083 ക്ലാസ് മുറികളിലേക്കുള്ള ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, മൗണ്ടിംഗ് കിറ്റ്, യു.എസ്.ബി. സ്പീക്കര്‍ എന്നിവയുടെ വിതരണം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഇതിനു പുറമെ സ്‌കൂളുകളിലെ ലാബുകളിലേക്ക് അധികമായി അനുവദിച്ച 16,500 ലാപ്‌ടോപ്പുകളുടെ വിതരണവും ഈ ആഴ്ച പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി മൊത്തം 4,752 സ്‌കൂളുകളില്‍ 3,676 സ്‌കൂളുകളിലും എല്ലാ ക്ലാസ്മുറികളും ഹൈടെക്കായി. 702 സ്‌കൂളുകളില്‍ 70% ക്ലാസ്മുറികള്‍ ഹൈടെക്കായപ്പോള്‍ 315 സ്‌കൂളുകളില്‍ 50% ത്തിനു താഴെ ക്ലാസ്മുറികളേ ഹൈടെക്കായിട്ടുള്ളു. ഏറ്റവും കൂടുതല്‍ ഹൈടെക് ക്ലാസ്മുറികള്‍ മലപ്പുറം ജില്ലയിലാണ് (5,096 എണ്ണം). കോഴിക്കോട് (4,105), തൃശൂര്‍ (3,497) ജില്ലകളാണ് തൊട്ടടുത്ത്.

സംസ്ഥാനത്തെ 59 സ്‌കൂളുകളില്‍ ഒരു ക്ലാസ്മുറിയും ഹൈടെക്കായിട്ടില്ല. പുതിയ കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളതിനാല്‍ നിലവിലുള്ള സുരക്ഷിതമല്ലാത്ത ക്ലാസ്മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ കഴിയാത്തതിനാലാണിത്. എന്നാല്‍ ഇത്തരം സ്‌കൂളുകളിലേക്കും ഉപകരണങ്ങള്‍ അനുവദിക്കാന്‍ വിദ്യാഭ്യാസ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഇവ സ്‌കൂളുകളിലെ ലാബില്‍ സൂക്ഷിക്കുകയും ആവശ്യാനുസരണം ക്ലാസ്മുറികളില്‍ കൊണ്ടുപോകുകയും ചെയ്യും. ഇതോടെ ഈ മാസം തന്നെ സംസ്ഥാനത്തെ 8 മുതല്‍ 12 വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹൈടെക് ക്ലാസ്‌റൂം സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയും.

‘സമഗ്ര’ ഡിജിറ്റല്‍ വിഭവപോര്‍ട്ടലിനും നല്ല പ്രതികരണമാണു ലഭിക്കുന്നത്. സമഗ്രയില്‍ ഇതുവരെ 1,22,915 അധ്യാപകര്‍ രജിസ്റ്റര്‍ ചെയ്തു. സമഗ്ര ഉപയോഗിച്ച് െഹെടെക് ക്ലാസ് മുറികളില്‍ വിനിമയം നടത്തുന്നതിന് 74,668 അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 9045 ്രൈപമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ ഉള്‍പ്പെടെ 13,786 സ്‌കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കിക്കഴിഞ്ഞു.ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളിലെ 60,000 ലധികം കുട്ടികള്‍ ആദ്യഘട്ട പരിശീലനം നേടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top