Flash News
തൃശൂരും മലപ്പുറത്തും ഉരുള്‍പൊട്ടി; കൊറ്റമ്പത്തൂരില്‍ 3 പേരെ കാണാതായി; സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു   ****    ആലുവ വെള്ളത്തില്‍ മുങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റുകളും വെള്ളത്തില്‍ മുങ്ങുന്നു   ****    കേരളം ഒറ്റപ്പെടുന്നു; ആശുപത്രികള്‍, റോഡുകള്‍, മാര്‍ക്കറ്റുകള്‍ എല്ലാം വെള്ളത്തിനടിയിലായി; വൈദ്യുതി ബന്ധങ്ങള്‍ വിഛേദിച്ചു; ടി.വി., ഇന്റര്‍നെറ്റ് സം‌വിധാനങ്ങള്‍ താറുമാറായി   ****    മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി കേരളത്തോടൊപ്പം; ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കുന്നു   ****    എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ട വാജ്പേയിയുടേ നില ഗുരുതരമായി തുടരുന്നു   ****   

കോണ്‍ഗ്രസ് സഖ്യത്തില്‍ സര്‍ക്കാരുണ്ടാക്കിയതിലും ഭേദം വിഷം കഴിയ്ക്കുകയായിരുന്നുവെന്ന് കുമാര സ്വാമി; സാഹചര്യം മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ഒരുങ്ങുന്നു

July 16, 2018

h-d-kumaraswamyകോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കൂട്ടുമന്ത്രിസഭയിലെ മുഖ്യമന്ത്രിയായിരിക്കുന്നത് വിഷം വിഴുങ്ങുന്നത് പോലെയാണെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. ജെഡിഎസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നിങ്ങളെല്ലാവരും എനിക്ക് ആശംസകളുടെ പൂച്ചെണ്ടുകളുമായി കാത്തിരിക്കുന്നു. നിങ്ങളുടെ സഹോദരന്‍ മുഖ്യമന്ത്രിയായതിനു തുല്യമായിരുന്നു സ്‌നേഹപ്രകടനങ്ങളെല്ലാം. നിങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. എന്നാല്‍ എന്റെ കാര്യം അങ്ങനെയല്ല. കൂട്ടുകക്ഷി ഭരണത്തിന്റെ വേദന എനിക്കിപ്പോള്‍ നന്നായറിയാം. ഈ സഖ്യസര്‍ക്കാര്‍ സമ്മാനിച്ച വിഷം വിഴുങ്ങിയ അവസ്ഥയിലാണു ഞാന്‍…” കണ്ണീരൊഴുക്കിക്കൊണ്ട് ഇതെല്ലാം പറഞ്ഞത് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നു രൂപീകരിച്ച സഖ്യസര്‍ക്കാര്‍ നല്‍കുന്ന ‘വേദന’ ഇതാദ്യമായാണു പൊതുവേദിയില്‍ കുമാരസ്വാമി തുറന്നു പറയുന്നത്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചു രണ്ടു മാസം തികയുന്ന അവസരത്തിലാണു പ്രസ്താവനയെത്തിയിരിക്കുന്നത്.

ലോകത്തെ രക്ഷിക്കാന്‍ വിഷം കുടിച്ച പരമശിവന്റെ അവസ്ഥയാണു തനിക്കെന്നും അണികളോട് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ‘ഒരു മുഖ്യമന്ത്രി എല്ലായിപ്പോഴും സന്തോഷവാനായിരിക്കണം’ എന്നായിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ പ്രതികരണം. സന്തോഷവാനല്ലെന്നു പറയാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിച്ചുവെന്നും പരമേശ്വര ചോദിച്ചു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി ജെഡിഎസ് സഖ്യം തുടരുമോയെന്ന് ഉറ്റുനോക്കുന്നതിനിടെയാണ് കുമാരസ്വാമിയുടെ പ്രസ്താവനയെന്നതും രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റുന്നു.

വായ്പകള്‍ റദ്ദാക്കുന്നതിനായി കഴിഞ്ഞ ഒരുമാസത്തോളം ഉദ്യോഗസ്ഥരുമായി താന്‍ ശ്രമം നടത്തുന്നതായി കുമാരസ്വാമി പറഞ്ഞു. ‘ആരും എന്റെ ശ്രമങ്ങളെ കാണുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് എന്നെ ശ്രദ്ധിച്ചിരുന്ന ജനങ്ങള്‍ ഇപ്പോള്‍ അതിന് തയ്യാറാകുന്നില്ല. വേണമെന്ന് വച്ചാല്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് എനിക്ക് മുഖ്യമന്ത്രി പദം വേണ്ടെന്ന് വയ്ക്കാം. ജനങ്ങള്‍ക്ക് നല്ലത് ചെയ്യണമെന്ന ആഗ്രഹം കൊണ്ട് മാത്രമാണ് വീണ്ടും മുഖ്യമന്ത്രി കസേരയിലെത്താനായത്’, കുമാരസ്വാമി പറഞ്ഞു.

“ഹൃദയസംബന്ധമായ രണ്ട് സര്‍ജറി കഴിഞ്ഞിരിക്കുകയാണ് ഞാന്‍. എന്നിട്ടും യാതൊരു വിശ്രമവും കൂടാതെ തന്നെ ജോലി ചെയ്യുന്നുണ്ട്. ദൈവാനുഗ്രഹം കൊണ്ടും ബന്ധുക്കളുടെ അനുഗ്രഹം കൊണ്ടും രാഷ്ട്രീയത്തിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെയും മുഖ്യമന്ത്രിയായ ആളാണ് ഞാന്‍. 2006 ല്‍ എന്റെ അച്ഛന്റെ ആഗ്രഹങ്ങള്‍ക്ക് എതിരായി ഞാന്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് ഒരുപാട് വേദന ഞാന്‍ നല്‍കി. ആ സമയങ്ങളില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് എതിരല്ലായിരുന്നു. ആ സമയത്ത് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. സമൂഹത്തിലെ ഏത് വിഭാഗത്തെയാണ് ഞാന്‍ വേദനിപ്പിക്കുന്നതെന്നും എനിക്ക് അറിയില്ലായിരുന്നു. -നിറകണ്ണുകളോടെ കുമാരസ്വാമി പറഞ്ഞു.

”പിന്നീട് മാധ്യമങ്ങള്‍ അദ്ദേഹത്തിന് എതിരായി. അത് എന്നെ ഏറെവേദനിപ്പിച്ചു. ഇപ്പോള്‍ ഞാന്‍ കര്‍ഷകരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളിയിരിക്കുന്നു. ഞാന്‍ ചെയ്തത് തെറ്റാണോ ശരിയാണോ എന്ന് ഞാന്‍ പറയുന്നില്ല. എന്റെ തീരുമാനത്തില്‍ സന്തോഷവാന്മാരാണോയെന്ന് കര്‍ഷരാണ് പറയേണ്ടത്. എനിക്ക് വിഷം തരണോ വെള്ളം തരണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.

മംഗളൂരുവിലെ സ്ത്രീമത്സ്യത്തൊഴിലാളികള്‍ ‘കുമാരസ്വാമി ഞങ്ങളുടെ മുഖ്യമന്ത്രിയല്ല’ എന്ന് പറഞ്ഞ് ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ അടുത്ത് വരും. നിങ്ങളുമായി സംസാരിക്കും. എനിക്ക് എവിടെയാണ് തെറ്റുപറ്റിയതെന്ന് നിങ്ങള്‍ പറഞ്ഞുതരണം. നിങ്ങള്‍ക്ക് എന്നെ പിന്തുണയ്ക്കാം പിന്തുണയ്ക്കാതിരിക്കാം. പ്രകൃതിയായ അമ്മ എനിക്കൊപ്പമുണ്ട്. ചാമുണ്ഡേശ്വരി ദേവി എന്നെ സംരക്ഷിക്കും. എനിക്ക് അധികാരം തന്ന ദൈവം അത് എപ്പോള്‍ തട്ടിക്കളഞ്ഞാലും എനിക്ക് വിഷമമില്ല. -കുമാരസ്വാമി പറയുന്നു.

മന്ത്രിസഭ രൂപീകരിച്ചതിനു ശേഷവും കോണ്‍ഗ്രസുമായി അസ്വാരസ്യം തുടര്‍ന്നിരുന്നു. മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. ഒടുവില്‍ ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയാണ് ഏകദേശ ധാരണയുണ്ടായത്. ബജറ്റ് അവതരിപ്പിച്ചതിന്റെ പേരിലായിരുന്നു ഏറ്റവും അവസാനത്തെ പ്രതിസന്ധി. ബിജെപി കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപികരിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാക്കിയതും കുമാരസ്വാമിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ബിജെപി നേതാവ് ബിഎസ് യദ്യൂരപ്പ പറയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ഫുള്‍ ബജറ്റ്’ അവതരിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയയാണു കുമാരസ്വാമിയുടെ പുതിയ ബജറ്റിനെതിരെ രംഗത്തിറങ്ങിയത്. സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് നേതൃത്വം താക്കീത് ചെയ്തതും അടുത്തിടെയാണ്.

കുമാരസ്വാമി സര്‍ക്കാര്‍ മൂന്നു മാസത്തിനകം താഴെ വീഴുമെന്ന് ബിജെപി നേതാവ് സദാനന്ദ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. സര്‍ക്കാര്‍ വീണതിനു ശേഷം പുതിയതു രൂപീകരിക്കുന്നതു സംബന്ധിച്ചു സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top