Flash News
വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റും സൗദി സ്വദേശിയുമായ ഖഷോഗിയെ കൊലപ്പെടുത്തിയതിന്റെ മുഴുവന്‍ വിവരങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍   ****    ആര്‍ത്തവ രക്തം ഒലിപ്പിച്ചുകൊണ്ട് നിങ്ങളാരെങ്കിലും സുഹൃത്തുക്കളുടെ വീട്ടില്‍ പോകുമോ?; പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ല; ശബരിമല വിഷയത്തില്‍ സ്മൃതി ഇറാനിയുടെ പ്രതികരണം   ****    സിബി‌ഐയിലെ അഴിമതി മറനീക്കി പുറത്തുവരുന്നു; കൈക്കൂലി വാങ്ങാന്‍ ഏജന്റുമാര്‍ ഗള്‍ഫിലും കേരളത്തിലും; സ്പെഷ്യല്‍ ഡയറക്ടര്‍ അസ്താനയെ പദവികളില്‍ നിന്ന് നീക്കി   ****    ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കി നേട്ടം കൊയ്യാമെന്ന് ആരും മോഹിക്കേണ്ട; സുപ്രിം കോടതി വിധി അട്ടിമറിക്കാന്‍ കലാപമുണ്ടാക്കുന്ന സംഘ്പരിവാറിനെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനറിയാം; ശബരിമല ആരുടേയും കുടുംബ സ്വത്തല്ല: മുഖ്യമന്ത്രിയുടെ പത്രസമ്മേളനം   ****    KERALA CENTER TO HONOR FIVE INDIAN AMERICAN KERALITES AT ITS ANNUAL AWARDS BANQUET   ****   

‘ആര്‍ദ്രം’ പദ്ധതിക്ക് പ്രവാസികള്‍ പിന്തുണ നല്‍കും ഡോ ലൂക്കോസ് മന്നിയാട്ട്

July 16, 2018 , പി.പി. ചെറിയാന്‍

PHOTO-2018-07-15-16-33-27ഫിലഡല്‍ഫിയ: കേരള മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രത്യേകം താല്പര്യമെടുത്ത് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്ത ‘ആര്‍ദ്രം’ പദ്ധതിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്ന് ലൈഫ് ചെയ്ഞ്ചിംഗ് ഫൗണ്ടേഷന്‍ സ്ഥാപകനും, കേരളത്തില മുന്നൂറില്‍ പരം പഞ്ചായത്തുകളില്‍ സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ‘സെര്‍വ് ഇന്ത്യ’ സംഘടനയുടെ ഡയറക്ടറുമായ ഡോ ലൂക്കോസ് മന്നിയാട്ട് ഉറപ്പ് നല്‍കി.

ഫിലഡല്‍ഫിയയില്‍ നടന്ന ഫൊക്കാന കണ്‍‌വന്‍ഷനില്‍ ഹെല്‍ത്ത് സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു ഡോ ലൂക്കോസ്.

ആരോഗ്യ പരിപാലന രംഗത്ത് വന്‍ മുന്നേറ്റം ഉണ്ടാക്കുന്നതാണ് ആര്‍ദ്രം പദ്ധതി. പ്രവാസി മലയാളികളുടേയും സന്നദ്ധ സേവാ സംഘടനകളുടേയും സഹകരണം പ്രതീക്ഷിച്ച് തുടക്കമിട്ട പദ്ധതിക്ക് അമേരിക്കന്‍ പ്രവാസി മലയാളികളില്‍ നിന്നും നല്ല അനുകൂല പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയും പറഞ്ഞു. മൂന്ന് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ പദ്ധതി സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് ലൂക്കോസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷം ഭരിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് പദ്ധതി നടപ്പാക്കാന്‍ വിവിധ ഘടകകക്ഷികളുടെ താല്‍പര്യം കൂടി പരിഗണിക്കേണ്ടി വന്നിരുന്നതിനാല്‍ പല പദ്ധതികളും പൂര്‍ണ്ണമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും ലൂക്കോസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനം മുഖ്യ മന്ത്രി നേരിട്ട് ഇടപെട്ട് ഘടകകക്ഷികളുടെ കാര്യമായ എതിര്‍പ്പുകളില്ലാതെ നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്നുള്ളത് വളരെ ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. എം അിരുദ്ധന്‍, ഡോ. സോഫി വില്‍സന്‍, ബ്രിജിറ്റ് ഇമ്മാനുവേല്‍ തുടങ്ങിയവരും ആരോഗ്യ സെമിനാറില്‍ പങ്കെടുത്തു സംസാരിച്ചു.

luk PHOTO-2018-07-15-16-33-27_1 PHOTO-2018-07-15-16-33-27_2 PHOTO-2018-07-15-16-33-28 PHOTO-2018-07-15-16-33-28_1 PHOTO-2018-07-15-16-33-28_2 PHOTO-2018-07-15-16-33-28_3

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top