Flash News

ലോക കപ്പില്‍ താരമായി ക്രൊയേഷ്യന്‍ പ്രസിഡന്റ്

July 16, 2018 , .

cro3ഫുട്ബോള്‍ ആരാധകരെ ആവേശക്കൊടുമുടിയിലെത്തിച്ച ലോക കപ്പ് ഫൈനലില്‍ ഫ്രാന്‍സ് വിശ്വകിരീടം ചൂടിയെങ്കിലും ഫുട്‌ബോള്‍ ലോകം വാഴ്ത്തുന്നത് ക്രൊയേഷ്യ എന്ന കുഞ്ഞന്‍ രാജ്യത്തിനെയാണ്. ലോകകപ്പില്‍ ഉടനീളം പൊരുതി ജയിച്ചവരാണ് ക്രൊയേഷ്യന്‍ നിര. ഫൈനലിലും പോരാട്ട വീര്യത്തില്‍ ക്രൊയേഷ്യ തന്നെയാണ് മുന്‍പില്‍. എന്നാല്‍, മത്സരത്തില്‍ താരമായിരിക്കുന്നത് ക്രൊയേഷ്യന്‍ പ്രസിഡന്റാണ്. ഇങ്ങനെയൊരു പ്രസിഡന്റിനെ കിട്ടിയാല്‍ ക്രൊയേഷ്യ എങ്ങനെ പൊരുതാതിരിക്കും എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

റഷ്യന്‍ വേദിയില്‍ ക്രൊയേഷ്യന്‍ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം ഗ്യാലറിയില്‍ സജീവ കേന്ദ്രമായിരുന്നു പ്രസിഡന്റ് കൊളിന്റ ഗ്രബാര്‍ കിറ്ററോവിച്ച്. ടീമിന്റെ ജഴ്‌സി അണിഞ്ഞ് ഗ്യാലറിയില്‍ എത്തിയാണ് ആദ്യം അവര്‍ ഞെട്ടിച്ചത്. ടീം ഗോള്‍ നേടുമ്പോള്‍ ആഘോഷിച്ചും ആരവം മുഴക്കിയും റഷ്യയില്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ് താരമായി മാറി. ഫൈനലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഫ്രഞ്ച് നിരയോട് തോല്‍വി വഴങ്ങിയപ്പോള്‍ തകര്‍ന്നുപോയ ക്രൊയേഷ്യന്‍ ടീമംഗങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്ന കൊളിന്റെയുടെ ചിത്രങ്ങള്‍ അത്ഭുതത്തോടെയാണ് ലോകം കണ്ടത്.

croatia1ഫുട്‌ബോളിനെ അതിന്റെ ആവേശത്തോടെ ഇത്രയധികം സ്‌നേഹിക്കുന്ന ഒരു രാഷ്ട്രത്തലവനോ എന്നാണ് ലോകത്തിന്റെ അത്ഭുതം. ഒരിക്കലും തളരാത്ത ക്രൊയേഷ്യന്‍ വീര്യത്തിന്റെ പ്രതീകമായ കൊളിന്റക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ നല്‍കുന്നത്. ഫിഫ പ്രസിഡന്റ് ജിയോവാനി, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവന്‍ മക്രോണ്‍ എന്നിവര്‍ക്കൊപ്പം ഗ്യാലറിയില്‍ ക്രൊയേഷ്യയുടെ ജഴ്‌സിയുമണിഞ്ഞാണ് കൊളിന്റ മത്സരം കണ്ടത്. മത്സരത്തിന് ശേഷം ഫ്രഞ്ച് പ്രസിഡന്റിന്റെ കയ്യും പിടിച്ചാണ് അവര്‍ മൈതാനത്തേക്ക് ഇറങ്ങി വന്നത്.

ലോകകപ്പിന് പോകുന്ന ടീമിനെ ഒരു രാജ്യം എങ്ങനെ പിന്തുണയ്ക്കണം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ക്രൊയേഷ്യന്‍ പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ കിറ്റാറോവിച്ച് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ക്രൊയേഷ്യ-റഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം ഗ്രൗണ്ടില്‍ പൊടിപാറുമ്പോള്‍ സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയ പ്രസിഡന്റ് ക്രൊയേഷ്യയുടെ പ്രസിദ്ധമായ വെള്ളയും ചുവപ്പും നിറത്തിലുള്ള ജെഴ്‌സിയണിഞ്ഞാണ് സോച്ചിയിലെ സ്‌റ്റേഡിയം വിഐപി ബോക്‌സിലെത്തിയത്.

സാധാരണ വിഐപികളെ പോലെ ഗോളടിച്ചാലും തോറ്റാലും ജയിച്ചാലും അനങ്ങാതിരുക്കുന്നത് പോലെ ആയിരുന്നില്ല കിറ്റാറോവിച്ചിന്റെ ആവേശം. ആദ്യ ഗോളടിച്ച റഷ്യയ്‌ക്കെതിരേ മറുപടി ഗോളടിച്ചപ്പോള്‍ ഇവര്‍ വിഐപി ബോക്‌സിലിരുന്നു തുള്ളിച്ചാടി. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്, ക്രൊയേഷ്യന്‍ ഇതിഹാസവും, ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ ഡെവോര്‍ സൂക്കര്‍ എന്നിവരെ സാക്ഷിയാക്കിയാണ് ഇവര്‍ സ്വന്തം ടീമിന്റെ ഗോളാഘോഷം ഗംഭീരമാക്കിയത്.

croatia2സ്വന്തം ടീം ലോകകപ്പ് പോലൊരു മത്സരത്തില്‍ കളിക്കുന്നത് കാണാന്‍ എല്ലാവിധ തിരക്കുകളും ഒഴിവാക്കിയാണ് ലൂക്കാ മാഡ്രിച്ചിന്റെയും കൂട്ടരുടെയും കളി നേരില്‍ കണ്ട് ആസ്വദിക്കുവാന്‍ ക്രൊയേഷ്യന്‍ പ്രസിഡന്റ് റഷ്യയിലെത്തിയത്. സംഗതി എന്തായാലും ജോര്‍ ആയെന്നാണ് ആരാധകര്‍ പറയുന്നത്. പെനാല്‍റ്റിയിലൂടെ ആതിഥേയരെ തോല്‍പ്പിച്ച ടീമിന്റെ ഡ്രസിങ് റൂമില്‍ ചെന്ന് താരങ്ങള്‍ക്കൊപ്പം ആവേശം പങ്കിടാനും ഇവര്‍ മറന്നില്ല. കളിക്കാരുടെ തോളുകളില്‍ പിടിച്ച് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

50കാരിയായ കൊളിന്‍ഡ ക്രൊയേഷ്യയുടെ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ്. കളി കാണാന്‍ സാധാരണ ക്ലാസില്‍ വിമാന യാത്ര ചെയ്താണ് ഇവര്‍ ക്രൊയേഷ്യയില്‍ നിന്നും റഷ്യയിലെത്തുന്നത്. സ്വന്തം ടീമിനെ പിന്തുണയ്ക്കാന്‍ തിരക്കുകളെല്ലാം മാറ്റിവെക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ലോകകപ്പില്‍ തന്റെ ടീം മുത്തമിടുമെന്നും ഇവര്‍ പറയുന്നു.

ഡെന്മാര്‍ക്കിനെതിരായ ക്രൊയേഷ്യയുടെ മത്സരത്തിന് മുന്‍പ് തന്നെ കൊളിന്‍ഡ റഷ്യയിലെത്തിയിരുന്നു. വിമാനത്തില്‍ എക്കോണമി ക്ലാസില്‍ യാത്ര ചെയ്ത അവര്‍ മറ്റ് യാത്രികരോടൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. ഡെന്മാര്‍ക്കിനെതിരായ മത്സരത്തിലും ക്രൊയേഷ്യന്‍ ജേഴ്‌സി അണിഞ്ഞെത്തിയ അവര്‍ ഗാലറിയിലിരുന്നായിരുന്നു കളി കണ്ടത്. മത്സരം വിജയിച്ച ശേഷം ക്രൊയേഷ്യയുടെ ഡ്രെസിങ് റൂമിലെത്തിയ കൊളിന്‍ഡ കളിക്കാരേയും പരിശീലകനേയും അഭിനന്ദിച്ചു.

888 55555

https://twitter.com/LeonardEctric1/status/1018550200930095106

 

 

 

 

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top