Flash News

ലോക കപ്പ് നേട്ടം; അമിതാവേശം അക്രമാസക്തമായി; ഫ്രാന്‍സില്‍ പോലീസും ആരാധകരും ഏറ്റുമുട്ടി

July 16, 2018

FANCEഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഫ്രാന്‍സ് ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ പാരീസിലെ ആരാധകരുടെ സന്തോഷം അണപൊട്ടി ഒഴുകി. തങ്ങളുടെ മഹത്തായ ഈ വിജയം ആഘോഷിക്കുവാന്‍ പാരീസിലെ ചാംപ്‌സ് എലിസീസ് വീഥിയിലൂടെ ആരാധകര്‍ ഒഴുകി എത്തിയപ്പോള്‍ അത് ചെറിയ കലാശത്തിലും ചെന്നെത്തി. അമിതാവേശം ആപത്ത് എന്ന് പറയും പോലെ ആഘോഷത്തിനെത്തിയ മുപ്പതോളം യുവാക്കള്‍ കടകളിലേക്ക് അതിക്രമിച്ച് കയറി ചില്ലുകള്‍ അടിച്ചുതകര്‍ത്തു. അതോടെ ആഘോഷം അക്രമാസക്തമായി തടയാനെത്തിയ പൊലീസിനു നേരെയും ചിലര്‍ കുപ്പികളും കസേരകളും വലിച്ചെറിഞ്ഞു.

തെക്കന്‍നഗരമായ ലിയോണിലും പോലീസും നൂറോളം ആരാധകരും തമ്മില്‍ ഏറ്റുമുട്ടി. സിറ്റി സെന്ററില്‍ വലിയ സ്‌ക്രീനില്‍ മത്സരം പ്രദര്‍ശിക്കുമ്പോളാണ് അക്രമമുണ്ടായത്. നൂറോളം യുവാക്കള്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറി അതിരുവിട്ട ആഘോഷം നടത്തുകയായിരുന്നു. ഇതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് സ്ഥിതി ശാന്തമാക്കിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top