Flash News

ഡിഗ്രി, പി.ജി കോഴ്സ്: ഫ്രറ്റേണിറ്റി സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു

July 16, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMAG0037_BURST005

ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു

മലപ്പുറം : പുതിയ ബിരുദ – ബിരുദാനന്തര കോഴ്സുകള്‍ അനുവദിച്ച ലിസ്റ്റില്‍ മലപ്പുറം ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ടൗണില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം ജില്ലാ വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി ഉദ്‌ഘാടനം ചെയ്തു.

ജില്ലാ ജനറല്‍ സെക്രട്ടറി ഹബീബ റസാഖ്, സെക്രട്ടറി ഷാഫി കൂട്ടിലങ്ങാടി എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി അഫ്സല്‍ മങ്കട, അജ്മല്‍ തോട്ടോളി, റസീന്‍ ബാബു, ജസീം സയ്യാഫ്, ദാനിഷ് മങ്കട എന്നിവര്‍ നേതൃത്വം നല്‍കി.

ജില്ലയിലെ വിവിധ കാമ്പസുകളിലും ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

IMAG0010

ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top