Flash News

2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും ഇന്ത്യയിലെ ദരിദ്രര്‍ക്ക് സൗജന്യമായി നല്‍കാന്‍ പദ്ധതി

September 7, 2013 , ഷാഹിദ് വൈപ്പി

Mobile phones, tablet PC and player.ഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ രാജ്യത്തെ ദരിദ്രരെ ടിജിറ്റല്‍ യുഗത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതിയുമായി എത്തുന്നു. 2014-15 മുതല്‍ നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 2.5 കോടി മൊബൈല്‍ ഫോണുകളും 90 ലക്ഷം ടാബ്‌ലെറ്റുകളും സൗജന്യ നിരക്കില്‍ വിതരണം ചെയ്യാനാണ് സര്‍ക്കാരിന്റെ ആലോചന. ഇതിനായി 7,860 കോടി രൂപ ചെലവഴിക്കും.

 

രണ്ടു വര്‍ഷത്തേക്ക് സൗജന്യ കണക്ഷനോടു കൂടിയതായിരിക്കും മൊബൈല്‍ ഫോണുകള്‍ ഒറ്റത്തവണ 300 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യണം. ഇത്തരത്തില്‍ 300 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 30 മിനിട്ട് ടോക്ക് ടൈം, 30 ടെക്‌സ്റ്റ് മെസേജ്, 30 എംബി ഡാറ്റ എന്നിവ സൗജന്യമായി ലഭിയ്ക്കും.

 

ടാബ്ലറ്റുകള്‍ വിതരണം ചെയ്യുന്നത് പ്ലസ് വണ്‍ , പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കാണ്. രണ്ട് വര്‍ഷത്തെ സൗജന്യ ഡാറ്റാ കാര്‍ഡോട് കൂടിയാണ് നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള കുട്ടികള്‍ക്ക് ടാബ്ലറ്റ് വിതരണം ചെയ്യുന്നത്.

 

ബിഎസ്എന്‍ എല്ലും സര്‍ക്കാരും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്ന്. ആദ്യ ഘട്ടത്തില്‍ 25 ലക്ഷം മൊബൈല്‍ ഫോണുകളും , 15 ലക്ഷം ടാബ്ലറ്റുകളും ഏകദേശം 395 കോടി രൂപ മൊബൈല്‍ വിതരണത്തിനും മുതല്‍ 772.5 കോടി രൂപ ടാബല്റ്റ് വരെ ചെലവിട്ട് നടപ്പിലാക്കാനാണ് ഉദ്ദേശിയ്ക്കുന്നത്. രണ്ടാം വര്‍ഷം 50 ലക്ഷം മൊബൈല്‍ ഫോണുകളും 35 ലക്ഷം ടാബ്ലറ്റുകളുമാണ് വിതരണം ചെയ്യുന്നത്. 880 കോടിരൂപയും 1,858.75 കോടി രൂപയുമാണ് രണ്ടാം ഘട്ടത്തില്‍ പദ്ധതിയ്ക്കായി ചെലവഴിയ്ക്കുന്നത്. മൂന്നാം വര്‍ഷത്തില്‍ 75 പേര്‍ക്കാണ് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്യും. 40 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ടാബ്ലറ്റുകളും മൂന്നാംഘട്ടത്തില്‍ നല്‍കും. 2,191.25 കോടി രൂപയാണ് ഈ ഘട്ടത്തനല്‍ ചെലവഴിയ്ക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top