Flash News

കുമ്പസാര രഹസ്യം വെളിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പ്ച്ച വൈദികരുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും

July 16, 2018

orthodoxഡല്‍ഹി: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് സഭാ വൈദികരില്‍ രണ്ട് പേര്‍ സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, മൂന്നാം പ്രതി ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്നും ഉഭയ സമ്മതത്തോടെയുള്ള സൗഹൃദമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പ്രതികള്‍ യുവതിയോട് വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പൊലീസിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാമെന്ന് ജെയ്‌സ് കെ ജോര്‍ജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top