Flash News

ഇന്ത്യന്‍ ഓവർസീസ് കോണ്‍ഗ്രസിന്റെ ഏകദിന ദേശീയ നേതൃസമ്മേളനം ജൂലൈ 28-ന്

July 16, 2018 , തോമസ് റ്റി ഉമ്മന്‍

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ ഓ സി) ഏകദിന ദേശീയ നേതൃസമ്മേളനം ജൂലൈ 28, ശനിയാഴ്ച രാവിലെ 10 മുതല്‍ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിന് സമീപമുള്ള ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടത്തുന്നതാണ്. ഐ ഓ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിട്രോഡാ നേതൃത്വം നല്‍കുന്ന ഈ സുപ്രധാന സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്കയിലുള്ള എല്ലാ കോണ്‍‌ഗ്രസ് അനുഭാവികളും സംബന്ധിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ചാപ്റ്ററുകളുടെ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ചര്‍ച്ചാസമ്മേളനങ്ങളില്‍ ഒട്ടേറെ വിഷയങ്ങളെപ്പറ്റിയുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതാണ്. ഏറെ പ്രധാന്യമര്‍ഹിക്കുന്ന ഈ കോണ്‍ഫറന്‍സിന്റ വിജയത്തിനായി വിവിധ കമ്മിറ്റികൾ പ്രവര്‍ത്തിക്കുന്നു.

കോണ്‍ഗ്രസ് അനുഭാവികളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരിക്കണം. രജിസ്‌ട്രേഷന്‍ ഫീ ഉണ്ടായിരിക്കുന്നതല്ല. പ്രവേശനം സൗജന്യമാണ്.

image


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top