Flash News

ലോക കപ്പ് ജേതാക്കള്‍ക്ക് ഫ്രാന്‍സില്‍ ആവേശോജ്വലമായ വരവേല്പ്

July 17, 2018

french-teamലോകകപ്പ് നേടി ജന്മനാട്ടിലെത്തിയ ഫ്രഞ്ച് ടീമിന് ആവേശോജ്വലമായ വരവേല്‍പ്പ്. 10 ലക്ഷത്തോളം പേരാണ് ലോകകപ്പുമായി തുറന്ന ബസിലുള്ള ഫ്രഞ്ച് ടീമിന്റെ വിക്ടറി പരേഡിനു സാക്ഷ്യം വഹിക്കാന്‍ എത്തിയത്.

ലോകകപ്പ് ജയിച്ചുവന്ന താരങ്ങള്‍ക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതിയായ ലീജന്‍ ഓഫ് ഓണര്‍ സമ്മാനിക്കും. പാരിസ് മെട്രോയിലെ ആറു സ്റ്റേഷനുകള്‍ താല്‍ക്കാലികമായി പുനര്‍നാമകരണം ചെയ്തു. വിക്ടര്‍ യൂഗോയുടെ പേരിലുള്ള സ്റ്റേഷന്റെ പേര് വിക്ടര്‍ യൂഗോ ലോറിസ് എന്നാക്കി.

ബെര്‍സി മെട്രോ സ്റ്റേഷന് ഫ്രഞ്ച് ടീമിന്റെ വിളിപ്പേരായ ലെ ബ്ലൂസ് എന്നുകൂടി ചേര്‍ത്ത് ബെര്‍സി ലെ ബ്ലൂസ് എന്നാണു പുതിയ പേര്. അവ്‌റോണ്‍ സ്റ്റേഷന്റെ പേര് നൗസ് അവ്‌റോണ്‍ ഗാഗ്‌നെ എന്നാക്കി- ഞങ്ങള്‍ നേടി എന്നാണു ഫ്രഞ്ച് ഭാഷയില്‍ ഇതിനര്‍ഥം. ചാള്‍സ് ദെ എറ്റോയ്‌ലെ സ്റ്റേഷന്റെ പേര് ഓണ്‍ എ റ്റു എറ്റോയ്‌ലെസ് എന്നാണു മാറ്റിയത്. ഞങ്ങള്‍ക്കു രണ്ടു നക്ഷത്രങ്ങളുണ്ട് എന്നര്‍ഥം. ഫ്രാന്‍സിന്റെ രണ്ടു ലോകകപ്പ് കിരീടവിജയങ്ങളെ അനുസ്മരിപ്പിക്കാനാണിത്. ഫ്രാന്‍സ് പരിശീലകന്‍ ദിദിയേ ദെഷാമിന്റെ പേരില്‍ രണ്ടു സ്റ്റേഷനുകളുണ്ട്.

180716095241-01-world-cup-paris-reaction-0715-exlarge-169 180716113411-commuters-walk-past-a-sign-reading-deschamps---elysees-clemenceau-exlarge-169 f france-7 france-8 french


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top