തന്നേക്കാള്‍ പത്തുവയസ് ഇളപ്പമുള്ള പോപ്പ് ഗായനുമായി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വിവാഹത്തിനു തയാറെടുക്കുന്നെന്നുള്ള തലക്കെട്ടുകള്‍ മാധ്യമങ്ങളില്‍ ഇടംപിടിച്ചതിനു പിന്നാലെ വൈറലായി ന്യൂയോര്‍ക്ക് തെരുവിലെ ഡാന്‍സ്. തന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രമായ ‘ഈസിന്റ് ഇറ്റ് റൊമാന്റിക്കി’ന്റെ പായ്ക്കപ്പിനോട് അനുബന്ധിച്ചുള്ള ഡാന്‍സ് രംഗങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റെബല്‍ വില്‍സണ്‍, ആഡം ഡിവൈന്‍, ലിയാം ഹെംസ്വര്ത്ത എന്നിവര്‍ക്കൊപ്പം ന്യൂയോര്‍ക്ക് തെരുവിലാണ് പ്രിയങ്ക ആടിത്തിമിര്‍ത്തത്.
നേരത്തേ, പോപ്പ് ഗായകന് നിക്ക് ജോണ്‍സുമായുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴും വലിയ തരംഗമായിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നെന്ന സൂചന നല്കി അഭിമുഖവും പുറത്തുവന്നത്. ഹാംപ്ടണ്‍സില്‍ നടന്ന സാക്സ് എക്സ് വോഗിന്റെ പരിപാടിയിലാണ് പ്രണയത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും പ്രിയങ്ക സംസാരിച്ചതെന്ന് ഒരു ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
‘വിവാഹം എന്ന ആശയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഒരു സമയത്ത് ഞാന്‍ വിവാഹിതയാകും. വിവാഹം നിങ്ങളെ കൂടുതല്‍ ഫെമിനിസ്റ്റാക്കുമോ അല്ലയോ എന്നൊന്നും എനിക്കറിയില്ല. ഞങ്ങളെ ജഡ്ജ് ചെയ്യാതെ ഞങ്ങളെ ഞങ്ങളുടേതായ തിരഞ്ഞെടുപ്പുകള്‍ക്ക് അനുവദിക്കൂവെന്നാണ് ഫെമിനിസത്തിലൂടെ സ്ത്രീകള്‍ ആവശ്യപ്പെടുന്നത്. വിവാഹ ജീവിതം താന്‍ ഇഷ്ടപ്പെടുന്നുവെന്നും’ പ്രിയങ്ക പറഞ്ഞു.
താനൊരു സൂപ്പര്‍ റൊമാന്റിക് ആണെന്നാണ് പ്രിയങ്ക സ്വയം വിശേഷിപ്പിച്ചത്. സന്തോഷവതിയായിരിക്കുന്ന സമയത്താണ് താന്‍ ഏറ്റവും സുന്ദരിയെന്നും പ്രിയങ്ക പറഞ്ഞു. തന്നെക്കാള്‍ 10 വയസ് കുറഞ്ഞ അമേരിക്കന്‍ ഗായകന് നിക് ജൊനാസുമായിട്ടാണ് പ്രിയങ്കയുടെ പ്രണയം. നിക്കിന് 25 വയസും പ്രിയങ്കയ്ക്ക് 35 വയസുമാണ്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്.
കഴിഞ്ഞ വര്‍ഷം നടന്ന മെറ്റ് ഗാല റെഡ് കാര്‍പെറ്റിലാണ് പ്രിയങ്കയും നിക്കും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. പിന്നീട് പല വേദികളിലും ഇരുവരേയും ഒന്നിച്ചു കണ്ടുതുടങ്ങിയതോടെയാണ് പ്രിയങ്കയും നിക്കും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. ഇരുവരും ഇക്കാര്യം സ്ഥിരികരിക്കാന്‍ തയാറായില്ല. എന്നാല്‍ ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave a Reply